പാലക്കാട്: പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നതിനിടെ ട്രോളി ബാഗുമായി പോകുന്ന സിസിടിവി ദൃശ്യം പുറത്ത്. പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വികെ ശ്രീകണ്ഠന്‍ അടക്കമുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുന്നതും ആരോപണ വിധേയനായ ഫെനി നീല ട്രോളി ബാഗുമായി നടന്നു പോകുന്നതിന്റെ ദൃശ്യവും വീഡിയോയില്‍ ഉണ്ട്.
സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം; കഴിഞ്ഞ ദിവസം രാത്രി 10.11 ആകുമ്പോള്‍ ശ്രീകണ്ഠന്‍ എം.പി., ഷാഫി പറമ്പില്‍, ജ്യോതി കുമാര്‍ ചാമക്കാല അടക്കമുള്ളവര്‍ ഹോട്ടലിലേക്ക് കയറുന്നത് കാണാം. 10.13ന് ശ്രീകണ്ഠന്‍ എംപി വാഷ് റൂമിലേക്ക് പോവുകയും ബാക്കിയുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും കാണാം. 10.39നുള്ള ദൃശ്യങ്ങളില്‍ രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുന്നതും കാണാം. അതിനുശേഷം വരുന്നത് 10.42ന് ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്നു. ഈ സമയം ഫെനിയുടെ കൈയില്‍ പെട്ടി ഉണ്ടായിരുന്നില്ല. അതിനു ശേഷം 10.47ന് പിന്നീട് രാഹുലിനെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. ഈ മുറിയില്‍ നിന്ന് കനമുള്ള പെട്ടിയുമായി ഫെനി വരുന്നതും ദൃശ്യങ്ങളില്‍ കാണാം. 10.51നുള്ള ദൃശ്യത്തില്‍ രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് തിരിച്ചു വരുന്നതും കാണാം. അതിനു ശേഷം 10.53ന് ഫെനി ഹോട്ടലിന് പുറത്തേക്ക് പോകുന്നു. അതുകഴിഞ്ഞ് ഒരു മിനിറ്റ് കഴിഞ്ഞ് ഫെനി വീണ്ടും ട്രോളി ബാഗുമായി കോണ്‍ഫറന്‍സ് റൂമിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍കാണാം
72 1 minute read