LATESTALAPPUZHAPATHANAMTHITTA

നൂറുമേനി തിളക്കവുമായി മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍

മാന്നാര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി തിളക്കവുമായി മാന്നാര്‍ നായര്‍ സമാജം ഹൈസ്‌കൂള്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി 100 ശതമാനം വിജയം നേടുന്നതെന്ന് ഗേള്‍സ് ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക ടി പ്രീതാകുമാരി പറഞ്ഞു. 171 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 41 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. നായര്‍സമാജം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 168 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 20 പേര്‍ ഫുള്‍ എ പ്ലസ് ഓടെ സമ്പൂര്‍ണ്ണ വിജയം നേടി നാടിന് അഭിമാനമായി.
മാന്നാര്‍ സമീപ പ്രദേശത്തെ കുട്ടമ്പേരൂര്‍ എസ്‌കെവി എച്ച്എസ്, കുരട്ടിശേരി ശ്രീഭുവനേശ്വരി സ്‌കൂള്‍, ചെന്നിത്തല മഹാത്മ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും സമ്പൂര്‍ണ്ണ വിജയം കരസ്ഥമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker