ENTERTAINMENTBOLLYWOOD

നൂറ് കടന്ന സ്ഥിതിക്ക് സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത്; ഇന്ധനവിലയെ ട്രോളി സണ്ണി ലിയോണ്‍

രാജ്യത്ത് ഇന്ധനവില നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഇതിനെതിരെ സിനിമതാരങ്ങള്‍ പാലിക്കുന്ന നിശബ്ദത പലപ്പോഴും വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഇന്ധന വില നൂറ് കടന്നതിനെ ട്രോളി നടി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കയാണ്.
പാര്‍ക്കിങ് ഏരിയയില്‍ സൈക്കിളുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത താരം ഇന്ധനവില നൂറ് കടക്കുമ്പോള്‍ സൈക്കിളിംഗ് ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അഭിപ്രായപ്പെട്ടു. പെട്രോള്‍ പമ്പിന്റെയും ഒരാള്‍ സൈക്കിള്‍ ചവിട്ടിപോകുന്നതിന്റെയും ഇമോജിയും സണ്ണി ലിയോണ്‍ അഭിപ്രായത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
താരത്തിന്റെ വിമര്‍ശനത്തിന് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. മുമ്പും തന്റെ നിലപാടുകളിലൂടേയും ജീവിതത്തിലൂടേയും സണ്ണി ലിയോണ്‍ ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്. താരത്തിന്റെ പുതിയ പ്രതികരണവും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ബോളിവുഡിലെ വലിയ സൂപ്പര്‍ താരങ്ങളായ ഖാന്‍ ത്രയങ്ങള്‍ പോലും മിണ്ടാന്‍ മടിച്ചു നില്‍ക്കുമ്പോഴാണ് സണ്ണി ലിയോണ്‍ ധീരമായി പ്രതികരിച്ചിട്ടുള്ളതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. സണ്ണിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker