BREAKINGNATIONAL

നൃത്തപരിപാടിക്ക് വിളിച്ചുവരുത്തി യുവതിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു, സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യുവതിയെ നൃത്തപരിപാടിക്കായി വിളിച്ചു വരുത്തി ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി പരാതി. ആഗ്രയില്‍ ഈ മാസം എട്ടുമുതല്‍ മൂന്ന് ദിവസത്തോളമാണ് യുവതിയെ നിരന്തര ബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ പരാതിയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു
ആഗ്ര സ്വദേശിയായ വിനയ് ഗുപ്തയ്‌ക്കെതിരെയാണ് യുവതിയുടെ പരാതി. ഗാസിയാബാദ് സ്വദേശിയായ യുവതിയെ ഒരു നൃത്ത പരിപാടിക്കായി ഇയാള്‍ ക്ഷണിക്കുകയായിരുന്നു. ഇയാളുടെ വീട്ടില്‍ എത്തിയ യുവതിക്ക് ചായയില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി. ബോധം വന്നപ്പോള്‍ താന്‍ തന്നെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് മൂന്ന് ദിവസം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. ലൈംഗിക തൊഴിലിനായി വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. ധാരാളം ഇടപാടുകാരുണ്ടാകുമെന്നും പെട്ടെന്ന് തന്നെ ലക്ഷാധിപതിയാകാമെന്നും ഇയാള്‍ പറഞ്ഞെന്നും യുവതി വ്യക്തമാക്കുന്ന്.
തുടര്‍ന്ന് ഇയാളുടെ കണ്ണുവെട്ടിച്ച് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിനയ് ഗുപ്‌തെയെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഇയാള്‍ ഒരു സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരനാണെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button