BREAKINGINTERNATIONAL

നെഗറ്റീവ് ചിന്തകളെ കൊന്നുകളയും പ്രചാരം നേടി ജപ്പാനില്‍ പുതിയ തെറാപ്പി, സെലിബ്രിറ്റികള്‍ക്കും പ്രിയം

ലോകശ്രദ്ധ നേടിയ ഒരു ചികിത്സാരീതിയാണ് ചൈനീസ് അക്യുപങ്ചര്‍. ലോകമെമ്പാടും സ്വീകാര്യത നേടിയതോടെ ഈ ചികിത്സാരീതി പലതരത്തില്‍ പരിണമിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ നൂതനമായ ഒരു അക്യുപങ്ചര്‍ ചികിത്സാരീതി ജപ്പാനില്‍ ചര്‍ച്ചയാവുകയാണ്. നെഗറ്റീവ് ചിന്തകളെ മനസ്സില്‍ നിന്നും ഒഴിവാക്കികളയുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള ഈ അക്യുപങ്ചര്‍ ചികിത്സാരീതി തോട്ട് കില്ലേഴ്‌സ് (Thought killers) എന്ന പേരിലാണ് അറിയപ്പെടുന്നത്.
നെഗറ്റീവ് ചിന്തകള്‍ പുറന്തള്ളാനും മനസ്സിനെ ശുദ്ധീകരിക്കാനും സഹായിക്കുന്ന ഒരു ചികിത്സാ മാര്‍ഗ്ഗമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ജപ്പാനിലെ നിരവധി സെലിബ്രിറ്റികളെ ആകര്‍ഷിച്ച ഈ ചികിത്സാരീതി ഇപ്പോള്‍ ചൈനയിലും സജീവമായ ചര്‍ച്ചകള്‍ക്ക് കാരണമാവുകയാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരമ്പരാഗത ചൈനീസ് മെഡിസിനില്‍ (TCM) ഉപയോഗിക്കുന്ന അക്യുപങ്ചര്‍ രീതി തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. ഓഗസ്റ്റ് 14 -ന് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, ഏകദേശം 314,000 ഫോളോവേഴ്സുള്ള ജാപ്പനീസ് നടന്‍ മസതക കുബോട്ട, നെഗറ്റീവ് ചിന്തകളെ ഒഴിവാക്കുന്നതിനുള്ള ജാപ്പനീസ് അക്യുപങ്ചര്‍ ചെയ്യുന്ന ഫോട്ടോകള്‍ പങ്കിട്ടത് നിരവധിപേരെ ആകര്‍ഷിച്ചിരുന്നു. പങ്കുവെച്ച ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ നെറ്റിയിലും നെഞ്ചിലും നേര്‍ത്ത സൂചികള്‍ നിരനിരയായി കുത്തി വച്ചിരിക്കുന്നത് കാണാം. കാഴ്ചയില്‍ ഏറെ ഭയാനകമായ ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം സെന്‍സിറ്റീവ് ഉള്ളടക്കം എന്ന് ഫ്‌ലാഗ് ചെയ്തിട്ടുണ്ട്.
എന്നാല്‍, കുബോട്ട തന്റെ അനുഭവത്തെ വളരെയധികം സന്തോഷത്തോടെയാണ് പങ്കുവച്ചത്, തനിക്ക് ഒരു അതുല്യമായ അനുഭവം ഉണ്ടായി എന്നും ഇപ്പോള്‍ തന്റെ ഹൃദയം മുഴുവന്‍ സന്തോഷത്താല്‍ നിറയുകയാണെന്നും അദ്ദേഹം കുറിച്ചു. ടോക്കിയോ ആസ്ഥാനമായുള്ള ഷിരാകാവ എന്ന ഇന്റര്‍നെറ്റ് സെലിബ്രിറ്റി അക്യുപങ്ചറിസ്റ്റില്‍ നിന്നാണ് അദ്ദേഹം ചികിത്സ തേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 30 മിനിറ്റ് ചികിത്സയ്ക്ക് 1400 ഡോളറാണ് ചെലവ് വരുന്നത്.
അതേസമയം, ഇതിനെ അംഗീകരിക്കാത്തവരും ഉണ്ട്.

Related Articles

Back to top button