ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ചുറി മികവില്‍ നെതര്‍ലന്‍ഡ്സിനെതിരെ 160 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബംഗ്ലാദേശ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്ത്.ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയും, ലിറ്റണ്‍ ദാസും ഓരോ റണ്‍ വീതം എടുക്കാന്‍ അനുവദിച്ച് ആദ്യമെ തന്നെ നെതര്‍ലാന്‍ഡ്്‌സ് ബൗളര്‍മാര്‍ മടക്കി.
പിന്നീട് എത്തിയ തന്‍സിദ് ഹസന്‍, മഹ്മദുള്ള എന്നിവരുടെ കൂട്ടുക്കെട്ടില്‍ ഷാക്കിബ് നടത്തിയ പോരാട്ടമാണ് മാന്യമായ റണ്‍സിലേക്ക് എത്തിച്ചത്. 46 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. 26 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഓപ്പണര്‍ തന്‍സിദ് ഹസനും മോശമില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. ഒരു സിക്സും അഞ്ച് ബൗണ്ടറിയും തന്‍സിദ് ഹസന്‍ നേടി. ഹസന് ശേഷം എത്തിയ തൗഹിദ് ഹൃദോയിക്ക് ഇത്തവണ തിളങ്ങാനായില്ല. ഒന്‍പത് റണ്‍സടിച്ച് അദ്ദേഹം മടങ്ങി. (9) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. പിന്നീട് എത്തിയ മഹ്മദുള്ള 21 പന്തുകളില്‍ നിന്ന് രണ്ട് സിക്സും ഫോറുമടക്കം 25 റണ്‍സെടുത്തു. മഹമ്മദുള്ളക്ക് ശേഷം ക്രീസിലെത്തിയ ജേക്കര്‍ അലി ഏഴു പന്തില്‍ നിന്ന് 14 റണ്‍സ് അടിച്ചെടുത്തു.