പാലക്കാട്: പാലക്കാട് നെന്മാറയില്‍ പതിനാറുകാരനെ എസ്.ഐ മര്‍ദിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മട്ടില്‍ അന്വേഷണ റിപ്പോര്‍ട്ട്. പതിനാറുകാരന് മര്‍ദനമേറ്റിട്ടില്ലെന്നാണ് ആലത്തൂര്‍ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. കഞ്ചാവ് വില്‍പ്പനക്കാരെയും ഇടപാടുകാരെയും തേടിയാണ് എസ്.ഐ എത്തിയതെന്നും വിദ്യാര്‍ത്ഥി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ പ്രാഥമിക പരിശോധന നടത്തുക മാത്രമാണുണ്ടായത് എന്ന മട്ടിലാണ് വിശദീകരണം.
എസ്.ഐയും ജീപ്പിലുണ്ടായിരുന്ന പൊലീസുകാരും സമാനമായ മൊഴിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ മര്‍ദ്ദനമേറ്റു എന്ന നിലപാടില്‍ തന്നെയാണ് പതിനാറുകാരനും കുടുംബവുമുള്ളത്. ഉന്നത അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നാണ് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
45 Less than a minute