കൈാച്ചി: അകത്തളങ്ങളില്‍ പ്രകൃതിദത്ത വെളിച്ചം സാധ്യമാക്കുന്ന നേച്ചര്‍ കണക്റ്റ് ലൈറ്റിങ്ങുമായി സിഗ്‌നിഫൈ. ഡല്‍ഹിയില്‍ ഇന്ത്യാ ലൈറ്റ് ഫെസ്റ്റിവെല്‍ 2024ലാണ് സിഗ്‌നിഫൈ നേച്ചര്‍ കണക്റ്റ് അവതരിപ്പിച്ചത്. ബയോഫിലിക് ഡിസൈന്‍ തത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നേച്ചര്‍ കണക്റ്റിന്റെ നിര്‍മാണം. സൂര്യപ്രകാശത്തിന്റെ സ്വാഭാവിക താളം അനുകരിച്ച് ആരോഗ്യകരമായ മെച്ചപ്പെട്ട മാനസികാവസ്ഥയും നല്ല ഉറക്കവും നേച്ചര്‍ കണക്റ്റ് പ്രദാനം ചെയ്യുന്നു. ശാരീരികവും മാനസികവുമായ ക്ഷേമത്തില്‍ പ്രകാശത്തിന്റെ ആഴത്തിലുള്ള സ്വാധീനം തിരിച്ചറിഞ്ഞു രൂപപ്പെടുത്തിയതാണ് നേച്ചര്‍ കണക്റ്റ്.
71 Less than a minute