KERALALATEST

നേതാക്കള്‍ക്ക് വിജയത്തെക്കാള്‍ ഇഷ്ടം പണത്തോട്; ബിജെപി ജില്ലാ ഘടകത്തിനെതിരെ നടപടി വേണമെന്ന് ആര്‍എസ്എസ്

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബിജെപിയില്‍ കലാപം രൂക്ഷമാകുകയാണ്. ഇതിനിടയില്‍, ബിജെപി നേതാക്കള്‍ക്കെതിരെ ആര്‍എസ്എസും രം?ഗത്തെത്തി. ബിജെപി തൃശ്ശൂര്‍ ജില്ലാ ഘടകത്തിനെതിരെ നടപടി വേണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്. ?ഗുരുവായൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും ബിജെപി പിന്തുണച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറയുകയും ചെയ്ത് സാഹചര്യത്തിലാണ് ആര്‍എസ്എസ് നിലപാട് കടുപ്പിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാക്കള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഗുരുവായൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയത് ഏറെ വിവാദമായിരുന്നു. അഭിഭാഷകകൂടിയായ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനുപിന്നില്‍ ഒത്തുകളിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാമെന്നായിരുന്നു പാര്‍ട്ടി നിലപാട്. ഇതിനിടെ ഗുരുവായൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി സുരേഷ് ഗോപി അഭിപ്രായപ്രകടനം നടത്തിയത് വീണ്ടും വിവാദത്തിനിടയാക്കി. ഈ ഘട്ടത്തിലാണ് വിഷയത്തില്‍ ആര്‍.എസ്.എസ്. ഇടപെട്ടത്.
പ്രശ്‌നപരിഹാരത്തിന് ഗുരുവായൂരിലെ ഡി.എസ്.ജെ.പി. സ്ഥാനാര്‍ഥി ദിലീപ് നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എന്‍.ഡി.എ. രംഗത്തുണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ഥിക്ക് കിട്ടിയത് മുന്‍പ് ഇവിടെ എന്‍.ഡി.എ. നേടിയതിന്റെ മൂന്നിലൊന്ന്‌ േവാട്ട് മാത്രമായിരുന്നു. 19,268 വോട്ടാണ് കുറഞ്ഞത്. ഈ രണ്ട് കാര്യങ്ങളിലും ജില്ലാ ഘടകത്തിനോട് വിശദീകരണം തേടി നടപടി സ്വീകരിക്കാനാണ് ആര്‍.എസ്.എസ്. നിര്‍ദേശം.
നടപടിക്ക് ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചത് ഈയിടെ തൃശ്ശൂരിലുണ്ടായ കുഴല്‍പ്പണക്കടത്താണെന്നും സൂചനയുണ്ട്. കൊടകരയില്‍ നിന്ന് കുഴല്‍പ്പണം വാഹനമടക്കം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാര്‍ട്ടിയുടെ ബന്ധം പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പാര്‍ട്ടിയുടെ തൃശ്ശൂരിലെ ചില പ്രധാനികള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

Related Articles

Back to top button