LATESTTOP STORYWORLD

നൈജീരിയയിൽ തടവിലാക്കപ്പെട്ട 16 ഇന്ത്യൻ നാവികരുടെ മോചനത്തിന് വഴി തെളിഞ്ഞു; സംഘത്തിൽ മൂന്ന് മലയാളികളും

അബുജ: ഒൻപത് മാസത്തിലേറെയായി നൈജീരിയയിൽ തടവിൽ കഴിയുന്ന 16 ഇന്ത്യൻ നാവികരടക്കമുള്ളവരുടെ മോചനത്തിന് ഒടുവിൽ വഴി തെളിയുന്നു. മൂന്ന് മലയാളികളും സംഘത്തിലുണ്ട്. എണ്ണ മോഷണം ആരോപിച്ചാണ് നൈജീരിയൻ നാവിക സേന കപ്പലടക്കം പിടികൂടിയത്. നൈജീരിയ കോടതി നാവികരെ കുറ്റ വിമുക്തരാക്കിയതോടെയാണ് മോചനത്തിനുള്ള വഴി തെളിഞ്ഞത്.

സനു ജോസ്, മിൽട്ടൻ, വി വിജിത് എന്നിവരാണ് തടവിലുള്ള മലയാളികൾ. 16 ഇന്ത്യക്കാരുൾപ്പെടെ 26 നാവികരാണ് തടവിലുള്ളത്.

കപ്പലുടമകൾ ഒൻപത് ലക്ഷം രൂപ പിഴയടക്കണം. വൻ തുക നഷ്ടപരിഹാരമായി നൽകുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കുറ്റവിമുക്തരായെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാൻ രണ്ടാഴ്ചയിലേറെ സമയം ഇനിയും എടുക്കും. ഇതെല്ലാം തീർന്ന ശേഷമേ നാവികർക്ക് നാട്ടിലേക്ക് തിരിച്ചെത്താൻ സാധിക്കു. എങ്കിലും ഒൻപത് മാസമായ നീണ്ട അനിശ്ചിതത്വത്തിന് വിരമാമായിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് എട്ടിനാണ് എണ്ണ മോഷണം ആരോപിച്ച് നൈജീരിയൻ നാവിക സേന കപ്പൽ പിടിച്ചെടുത്തത്. പിന്നാലെ വിചാരണ നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker