നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ 8.30 ഓടെ തകർന്നു വീണത്. 26 ഓളം വിദ്യാർത്ഥികളെ സമീപത്തെ വിവിധ ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ അധികൃതരുടെ കണക്കുകൾ പ്രകാരം 70 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു. നിരവധി കുട്ടികളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സ്കൂളിലെ 154 കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.