KERALALATEST

നൈറ്റ് കര്‍ഫ്യു: ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി

തിരുവനന്തപുരം: ഇന്ന് മുതല്‍ ആരംഭിക്കുന്ന രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഒമിക്രോണ്‍ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഞായറാഴ്ച വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം. ദേവാലയങ്ങളില്‍ ഉള്‍പ്പെടെ പത്തുമണിക്ക് ശേഷമുള്ള കൂടിച്ചേരലുകള്‍ നിരോധിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker