LATESTMOBILETECH

നോക്കിയ ജി 20 ഇന്ത്യയില്‍

കൊച്ചി: ഒട്ടേറെ സവിശേഷതകളുമായി എത്തുന്ന നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. നോക്കിയയുടെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്ന് ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ ജി20 വാഗ്ദാനം ചെയ്യുന്നത്. രണ്ട് വര്‍ഷത്തെ ഓപറേറ്റിങ്
സിസ്റ്റം അപ്‌ഡേറ്റുകള്‍ക്കൊപ്പം ഉപഭോക്താവിന്റെ ഡാറ്റ പരമാവധി സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്നതിന് മൂന്ന് വര്‍ഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും നോക്കിയ ജി20 ഉറപ്പ് നല്‍കുന്നു. വൈഡ് ആംഗിള്‍, മാക്രോ ലെന്‍സ്, ശക്തമായ എഐ ഇമേജിങ് മോഡുകള്‍, ഓസോ ഓഡിയോ, വിപുലമായ സ്‌റ്റോറേജ് എന്നിവ ഉള്‍ക്കൊള്ളുന്ന 48എംപി ക്വാഡ് ക്യാമറയുള്ളതിനാല്‍ നോക്കിയ ജി20 എവിടെയായിരുന്നാലും ഒരു ക്രിയേറ്റീവ് സ്റ്റുഡിയോ കൂടിയായിരിക്കും.
4ജിബി റാം/64 ജിബി സ്‌റ്റോറോജോടെ നൈറ്റ്, ഗ്ലേസിയര്‍ നിറഭേദങ്ങളില്‍ നോക്കിയ ജി20 ലഭ്യമാവും. 12,999 രൂപയാണ് വില. ആമസോണ്‍, നോക്കിയ ഡോട്ട് കോം/ഫോണ്‍ എന്നിവ വഴി പ്രീബുക്കിങ് തുടങ്ങി. ഇരു പ്ലാറ്റ്‌ഫോമുകളിലും ജൂലൈ 15 മുതല്‍ നോക്കിയ ജി20 വില്‍പനക്ക് ലഭ്യമാവും. ആമസോണ്‍, നോക്കിയ ഡോട്ട് കോം/ഫോണ്‍ വഴി നോക്കിയ ജി20 മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഫോണ്‍ വിലയില്‍ 500 രൂപയോ, അല്ലെങ്കില്‍ നോക്കിയ ജി20 ഫോണും നോക്കിയ പവര്‍ ഇയര്‍ബഡ്‌സ് ലൈറ്റും ഒരുമിച്ച് വാങ്ങുമ്പോള്‍ 2099 രൂപയോ ഇളവ് ലഭിക്കും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker