BUSINESSBUSINESS NEWS

നോബല്‍ ഹൈജീന്‍ പുതിയ സ്‌നഗ്ഗി ഗോള്‍ഡ് പാന്റ്‌സ്‌റ്റൈല്‍ ഡയപ്പറുകള്‍ പുറത്തിറക്കി

കൊച്ചി : ഡിസ്‌പോസിബിള്‍ ശുചിത്വ ഉല്‍പ്പങ്ങളുടെ ഇന്ത്യയിലെ നിര്‍മ്മാതാക്കളായ നോബല്‍ ഹൈജീന്‍ അവരുടെ പുതിയ മുന്‍നിര ഉല്‍പ്പന്നമായ സ്‌നഗ്ഗി ഗോള്‍ഡ് പാന്റ്‌സ്‌റ്റൈല്‍ ഡയപ്പറുകള്‍ പുറത്തിറക്കി. ബ്രാന്‍ഡിന്റെ അള്‍ട്രാ പ്രീമിയം വേരിയന്റാണ് സ്‌നഗ്ഗി ഗോള്‍ഡ്. ഇത് അഞ്ച് വ്യത്യസ്ത സൈസുകളില്‍ ലഭ്യമാണ്: ന്യൂബോണ്‍, സ്മാള്‍, മീഡിയം, ലാര്‍ജ്, എക്‌സ്ട്രാലാര്‍ജ്. ബ്രാന്‍ഡിന് നിലവില്‍ പാന്റ്‌ടേപ്പ് സ്‌റ്റൈലുകളില്‍ രണ്ട് ഡയപ്പര്‍ വേരിയന്റുകളാണുള്ളത് പ്രീമിയവും റെഗുലറും. പാന്റ്‌സ് റ്റൈലില്‍ മാത്രമേ സ്‌നഗ്ഗി ഗോള്‍ഡ് ലഭ്യമാകൂ. ‘സുസുമീറ്റര്‍’ എന്ന ഒരു വെറ്റ്‌നസ് ഇന്‍ഡിക്കേറ്റര്‍ സ്ട്രിപ്പ് ഡയപ്പറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഡയപ്പര്‍ മാറാനുള്ള സമയമാകുമ്പോള്‍ ഡയപ്പറിലെ മഞ്ഞ വര നീല നിറമാകും
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവായ ആര്‍ ഗുഡ്‌നൈറ്റ് മോഹന്‍ 1987 ല്‍ പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ ബേബിഡയപ്പര്‍ ബ്രാന്‍ഡാണ് സ്‌നഗ്ഗി ഡയപ്പേഴ്‌സ്. ബ്രാന്‍ഡ് പിന്നീട് ഗോദ്‌റെജ് ഗ്രൂപ്പ് ഏറ്റെടുത്തെങ്കിലും 2018 ജൂണ്‍ 30 ന് ഗോദ്‌റെജ് ഗ്രൂപ്പില്‍ നിന്ന് നോബല്‍ ഹൈജീന്‍ ഏറ്റെടുത്തു. നോബല്‍ ഹൈജീന്‍ ഏറ്റെടുത്തതിനുശേഷം സ്‌നഗ്ഗി അതിന്റെ മൂല്യം ഏകദേശം 10 മടങ്ങ് വര്‍ധിപ്പിക്കുകയും ഓരോ രണ്ടാം വര്‍ഷവും അതിന്റെ വിറ്റുവരവ് ഇരട്ടിയാക്കുകയും ചെയ്തു.
മാതൃവിപണിയായ കേരളത്തിലേക്ക് ഒരു അള്‍ട്രാ പ്രീമിയം സ്‌നഗ്ഗി ബേബിഡയപ്പര്‍ വേരിയന്റ് കൊണ്ടുവരുന്നതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഞങ്ങളുടെ ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ അമ്മമാരെയും മനസ്സില്‍വെച്ചാണ് ഈ ഡയപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. ബേബിഡയപ്പറുകളിലെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡായ സ്‌നഗ്ഗി ഗോള്‍ഡ് ഡയപ്പര്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ വലിയ ആവേശത്തോടെ സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് നോബല്‍ ഹൈജീന്‍ മാനേജിംഗ് ഡയറക്ടര്‍ കമല്‍കുമാര്‍ ജോഹാരി പറഞ്ഞു.
മെയ്ഡ് ഇന്‍ ഇന്ത്യ സ്‌നഗ്ഗി ഗോള്‍ഡ് ഡയപ്പര്‍, ഈ വിഭാഗത്തിലെ മറ്റ് ഉല്‍പ്പങ്ങളെ അപേക്ഷിച്ച് മൃദുലവും, പതുപതുത്തതും കൂടുതല്‍ ആഗിരണം ചെയ്യുതുമാണ്.വര്‍ണ്ണാഭമായ പുറംഭാഗവും ബാക്ക്ഷീറ്റും ഉല്‍പ്പന്നത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. കോട്ടനെക്കാള്‍ മൃദുവായതും, സൂപ്പര്‍സോഫ്റ്റ് ഇലാസ്റ്റിക് ബാന്‍ഡുള്ളതുമായ ഡയപ്പര്‍ ഇന്ത്യന്‍ കുഞ്ഞുങ്ങളുടെ ശരീരവും
സൗകര്യവും മനസ്സില്‍വെച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.നോബല്‍ ഹൈജീന്‍ അതിന്റെ നൂതനത്വം വഴി ഇന്ത്യന്‍ ബേബി ഡയപ്പറുകളിലെ ഗോള്‍ഡ് നിലവാരത്തെ പുനര്‍നിര്‍വചിച്ചു.
ബ്രാന്‍ഡിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുടനീളം സ്‌നഗ്ഗി ഗോള്‍ഡ് ബ്രാന്‍ഡ് ഫിലിം പുറത്തിറക്കി. ബ്രാന്‍ഡിന്റെ ചരിത്രവും ധാര്‍മ്മികതയുമായി അടുത്ത ബന്ധമുള്ള സംസ്ഥാനമായ കേരളത്തിലാണ് ഫിലിം ചിത്രീകരിച്ചത്. ഒരു തോണിയില്‍ നാട്ടുകാര്‍ അമ്മയെ തന്റെ നവജാതശിശുവിന്റെ അടുത്തേക്ക് തുഴഞ്ഞെത്തിക്കുന്നത് അവതരിപ്പിക്കുന്ന ചിത്രം, ഡയപ്പര്‍മാറ്റാനുള്ള സമയമാകുമ്പോള്‍ എല്ലായിടത്തും അമ്മമാര്‍ക്ക് കിട്ടു സൂചന വ്യക്തമാക്കുന്നു. ബ്രാന്‍ഡിന്റെ ടിവി കാംപയിന്‍ ഏപ്രില്‍ ആദ്യവാരം പുറത്തിറക്കും.
ബ്രാന്‍ഡ് അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ കേരളത്തിലെ 25 ലധികം വരു ഇന്‍ഫഌവന്‍സേഴ്‌സിനെ ഫീച്ചര്‍ ചെയ്ത് ഉല്‍പ്പത്തിന്റെ പ്രീമിയം സവിശേഷതകള്‍ ചിത്രീകരിക്കു ഒരു കാംപയിന്‍ ആരംഭിക്കും. കേരളത്തിലുടനീളമുള്ള 1500 ലധികം പ്രമുഖ റീെട്ടയിലര്‍മാരുമായി
ഔട്ട്്‌ഡോര്‍ ആക്ടിവേഷനുകളും സ്ഥാപിക്കും.ഏഷ്യയിലുടനീളമുള്ള രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ ഉപ ഭൂഖണ്ഡത്തിലേക്കും സ്‌നഗ്ഗി കയറ്റുമതി ചെയ്യപ്പെടുന്നു. കൂടാതെ, സൗദി അറേബ്യയിലും യുഎഇയിലും വിശ്വസ്തരായ ഉപഭോക്തൃ അടിത്തറയുമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker