LATESTKERALA

ന്യൂനപക്ഷ സംവരണം; 80: 20 അനുപാതം ഒഴിവാക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

ന്യൂനപക്ഷ ക്ഷേമപദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ക്ഷേമ പദ്ധതി 100% മുസ്ലിം സമൂഹത്തിന് വേണ്ടിയുള്ളതായിരുന്നു. മറ്റ് ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ ഇത് 80:20 ആക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലിം വിഭാഗത്തിനായി മാറ്റിവച്ചത് വിഭജിക്കുകയല്ല വേണ്ടത്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രത്യേകം പദ്ധതി തയാറാക്കണം. ഈ വിഷയത്തിലെ ഹൈക്കോടതി വിധി തെറ്റാണെന്ന് പറയാനാകില്ല. മുന്നില്‍ വന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധി. ക്ഷേമ പദ്ധതികളുടെ ചരിത്രം കോടതിയെ ധരിപ്പിക്കാന്‍ മുസ്ലിം വിഭാഗത്തിനായില്ലെന്നും കമാല്‍പാഷ ട്വന്റിഫോറിനോട് പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരെ ജമാഅത്ത് കൗൺസിൽ രംഗത്തെത്തി. വിധി ചോദ്യം ചെയ്ത് മുസ്ലീം ജമാഅത്ത് കൗൺസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തിന് മാത്രമെന്ന് സംസ്ഥാന പ്രസിഡൻ്റ് കരമന ബയാർ 24 നോട് പറഞ്ഞു. 80:20 അനുപാതം റദ്ദാക്കിയ കോടതി വിധി നിരാശാജനകമാണ്. വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker