LATESTBREAKING NEWSKERALA

ന്യൂനപക്ഷ സ്കോളർഷിപ്; യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്നാവർത്തിച്ച് പ്രതിപക്ഷനേതേവ് വി ഡി സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്നാവർത്തിച്ച് പ്രതിപക്ഷനേതേവ് വി.ഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പ്രതികരണം.

സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.

ഇതിനിടെ ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ അവ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളൂ. ഓരോരുത്തരും വ്യാഖാനിച്ചതിൽ വന്ന പ്രശ്നമാണ് ഇപ്പോൾ കാണുന്നതെന്നും വിഷയത്തിൽ കെ സുധാകരൻ അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ യുഡിഎഫിൽ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യത്തിൽ തുടർ നടപടികളെക്കുറിച്ച് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker