BREAKING NEWSKERALA

ന്യൂനമര്‍ദം: നാളെമുതല്‍ അതിശക്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ 11 മുതല്‍ 15 വരെ അതിശക്ത മഴ പ്രവചിച്ച് കാലാവസ്ഥാവകുപ്പ്. 13ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച്ജാഗ്രത പ്രഖ്യാപിച്ചു.
11ന് രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അടുത്ത മൂന്നുദിവസങ്ങളില്‍ ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് ഭാഗത്തേക്കു പോകും. 11ന് തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലൊഴികെ മഞ്ഞജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 12ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും.

***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker