KERALABREAKINGNEWS
Trending

ന്യൂനമർദ്ദം സജീവം, സംസ്ഥാനത്ത് പരക്കെ മഴ; 9 ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മധ്യ തെക്കൻ ജില്ലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴയുണ്ടാകും. തെക്കൻ കർണാടക മുതൽ ഗൾഫ് ഓഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായതിനാലാണിത്.

ശ്രീലങ്കയ്ക്ക്‌ സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. കേരള ,തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Related Articles

Back to top button