കൊച്ചി: റിലയന്‍സ് നിപോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി തങ്ങളുടെ പങ്കാളിത്ത പോളിസി ഉടമകള്‍ക്ക് 2021 വര്‍ഷത്തേക്ക് 306.88 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നടത്തിയ മികച്ച സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബോണസ്. 50 കോടി രൂപയുടെ അറ്റാദായമാണ് ഇക്കാലത്ത് കമ്പനി കൈവരിച്ചത്. പ്രഖ്യാപന പ്രകാരം 2021 മാര്‍ച്ച് 31ന് നിലവിലുള്ള പങ്കാളിത്ത പോളിസികളില്‍ ബോണസ് വരവു വെക്കപ്പെടും. പോളിസികളില്‍ കാലാവധി തീരുമ്പോഴോ മരണത്തെ തുടര്‍ന്നോ ഉറപ്പു നല്‍കിയിട്ടുള്ള ആനുകൂല്യങ്ങളില്‍ ഇതു മൂലം വര്‍ധനവുണ്ടാകും. റിലയന്‍സ് നിപോണ്‍ ലൈഫിന്റെ 6,85,000 പങ്കാളിത്ത പോളിസി ഉടമകള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. കമ്പനി കഴിഞ്ഞ 17 വര്‍ഷമായി ബോണസ് നല്കി വരുന്നുണ്ട്. വര്‍ഷാവര്‍ഷങ്ങളിലുള്ള വളര്‍ച്ചയില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിഇഒ ആഷിഷ് വോഹ്ര പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന മൂല്യം ലഭ്യമാക്കാനുള്ള തങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാണ് പ്രഖ്യാപിച്ച ബോണസ് നിരക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു