BREAKINGKERALA

പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ എത്തിയത് കടയിലെ ജീവനക്കാരിയെ ലക്ഷ്യം വെച്ച്

റാന്നി: പത്തനംതിട്ട റാന്നിയിലെ പച്ചക്കറി വ്യാപാരിയെ രണ്ടംഗസംഘം വെട്ടിക്കുന്ന സംഭവത്തില്‍ പ്രതികള്‍ എത്തിയത് കടയിലെ ജീവനക്കാരിയെ ലക്ഷ്യം വെച്ച് . കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിയെ ലക്ഷ്യം വെച്ചാണ് പ്രതികള്‍ എത്തിയതെന്നാണ് എഫ്‌ഐആര്‍. റാന്നി മര്‍ത്തോമ ആശുപത്രിക്ക് സമീപമുള്ള പച്ചക്കറി വ്യാപാരി അനില്‍ ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
കാരറ്റിന് വില കൂടുതലാണെന്നും എടുത്തു കഴിക്കരുതെന്നും മഹാലക്ഷ്മി പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്. മടങ്ങിപ്പോയ സംഘം വടിവാളുമായി എത്തി ആക്രമിക്കുകയായിരുന്നു. മഹാലക്ഷ്മിയെ ആക്രമിക്കുന്നതിന് തടസ്സം നിന്നപ്പോഴാണ് കടയുടമ അനിലിനെ വെട്ടിയത്. ?ഗുരുതര പരിക്കുകളോടെ മഹാലക്ഷ്മി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.
കടയിലുണ്ടായിരുന്ന മഹാലക്ഷ്മിയുടെ ഭര്‍ത്താവിനും പരുക്കേറ്റിട്ടുണ്ട്. അനിലിന്റെ കടയിലേക്ക് മദ്യപിച്ച് എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. തര്‍ക്കത്തിന് ശേഷം മടങ്ങിപ്പോയവര്‍ രാത്രി 9 മണിയോടെ തിരിച്ചെത്തി വടിവാള്‍ ഉപയോഗിച്ച് അനിലിനെ വെട്ടുകയായിരുന്നു. അനില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം റാന്നിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റാന്നി സ്വദേശികളായ പ്രദീപ് എന്ന ഇടത്തന്‍ ,കൊച്ചുമോന്‍ എന്നിവരാണ് വടിവാള്‍ കൊണ്ട് ആക്രമണം നടത്തിയത്. പ്രതികളെ ഇന്നലെത്തന്നെ പോലീസ് അറസ്റ്റ് ചെയ്തു .തെളിവെടുപ്പ് ഇന്ന് നടക്കും.

Related Articles

Back to top button