LATESTNATIONALTOP STORY

സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന

നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന.  പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിദ്ദു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ചൊവ്വാവ്ചയാണ് നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.

രാജിക്കുപിന്നാലെ അനുനയ ചര്‍ച്ചകളുമായി ഹൈക്കമാന്‍ഡ് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിനെ അയയ്ക്കാന്‍ തീരുമാനിച്ചെങ്കിലും അതുപേക്ഷിച്ചു. ഇന്നലെ അര്‍ധരാത്രിക്ക് മുന്‍പ് രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ദുവിനോട് ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടിനല്‍കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker