പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മുന്‍ എംഎല്‍എ സി.പി. മുഹമ്മദ്. പാര്‍ട്ടിക്ക് വേണ്ടി പട്ടാമ്പിയില്‍ മത്സരിക്കാന്‍ തയാറാണ്. മൂന്നില്‍ കൂടുതല്‍ തവണ മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ യുഡിഎഫ് വച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമേ ആര്‍ക്കെങ്കിലും വ്യവസ്ഥ ലംഘിച്ച് സീറ്റ് നല്കിയാല് പരസ്യമായി ചോദ്യം ചെയ്യും. പട്ടാമ്പി ചോദിക്കാന്‍ ലീഗിന് അര്‍ഹതയുണ്ടെന്നും സി.പി. മുഹമ്മദ് പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി പിന്നാലെ നടക്കുന്ന രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പി സീറ്റ് ലീഗ് യുഡിഎഫിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി. മുഹമ്മദ് മത്സരിക്കാനുള്ള താത്പര്യം വ്യക്തമാക്കിയത്. മുസ്ലീം ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങള്‍ ചോദിക്കുന്നതില്‍ തെറ്റില്ല. ഇക്കാര്യം നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും സി.പി. മുഹമ്മദ് പറഞ്ഞു.