KERALALATEST

പട്ടിണി കിടക്കുന്നവര്‍ക്ക് അരി നല്‍കണമെന്ന് ആവശ്യപ്പെട്ട കുസുമം ജോസഫിനെതിരെ കേസെടുത്ത് കേരള പൊലീസ്

കൊല്ലം: അരിപ്പ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസി ദളിത് കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും അവര്‍ക്ക് ഭക്ഷണം എത്തിക്കണമെന്നും ആവശ്യപ്പെട്ട പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ കേസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കുളത്തുപുഴ പൊലീസാണ് കുസുമം ജോസഫിനെതിരെ കേസെടുത്തത്. മനഃപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
മാള കാര്‍മല്‍ കോളേജിലെ മലയാള വിഭാഗം മുന്‍ മേധാവിയായിരുന്നു പ്രൊഫ.കുസുമം ജോസഫ്. എന്‍.എ.പി.എം (നാഷണല്‍ അലൈന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ്) എന്ന മേധാപട്ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സംഘടനയുടെ സംസ്ഥാന കണ്‍വീനറാണ് കുസുമം ജോസഫ്. ഒപ്പം ജനകീയ സമര മുഖങ്ങളിലെ സജീവ സാന്നിധ്യമാണ്.
2020 ഏപ്രില്‍ 16 നാണ് മന്ത്രി കെ. രാജുവിനെ കൂടി ടാഗ് ചെയ്ത് കുസുമം ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും സഹിതം 72 മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാവണമെന്ന് കുളത്തുപുഴ എസ്.ഐ കുസുമം ജോസഫിന് നോട്ടീസ് അയച്ചു.
സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റോസ് മാത്യു രംഗത്തെത്തി. അരി കൊടുക്കണമെന്ന് പറഞ്ഞാ അകത്താക്കുന്ന ഏര്‍പ്പാട് യോഗി പോലും ചെയ്യാത്ത കന്നം തിരിവാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

റോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ..

പട്ടിണി കിടക്കുന്നവര്‍ക്ക് അരി കൊടുക്കണമെന്ന് പറഞ്ഞാ രാജ്യദ്രോഹം പറഞ്ഞത് മോദിയോ യോഗിയോ അല്ലേ……അരി കൊടുക്കണമെന്ന് പറഞ്ഞാ അകത്താക്കുന്ന ഏര്‍പ്പാട് യോഗി പോലും ചെയ്യാത്ത കന്നം തിരിവാണ്.ആവിഷ്‌കാര സ്വാതന്ത്ര്യം കണ്ടു പിടിച്ചവര്‍ തന്നെ പ്രൊഫ. കുസുമം ജോസഫിനെ തട്ടി അകത്തിടാന്‍ ഉത്തരവിട്ടിരിക്കുന്നു.
അരി മേടിച്ചോണ്ട് വരാന്‍ പിള്ളേരോട് പറഞ്ഞാലും രാജ്യദ്രോഹമാവുമെന്നാ പിണറായി തമ്പ്രാന്റെ പോലീസ് പറയുന്നത്
അരിപ്പ’യിലെ ആദിവാസികള്‍ക്ക് അരി കൊടുക്കണമെന്ന് പറഞ്ഞ് പ്രൊഫ. കുസുമം ജോസഫ് എഫ് ബി. പോസ്റ്റിട്ടത് കലാപം നടത്താനുള്ള ആഹ്വാനമാണെന്നാണ് കേരള പോലീസിന്റെ കണ്ടെത്തല്‍ – 2020 ഏപ്രില്‍ 16 ന് ഇട്ട Fb Post ന്റെ പേരിലാണ് പോലീസിന്റെ വെരട്ടല്‍
അമ്മേ,
വിശക്കുന്നു എന്ന് മക്കള്‍ ആവശ്യപ്പെടുന്നത് ഏമാന്മാര്‍ കേട്ടാലും ജാമ്യമില്ലാ വകുപ്പിട്ട് അകത്താക്കും.
കിം യോങ് ഉന്നു പോലും ചെയ്യാത്ത തന്തയില്ലായ്മയാണ് ജനമൈത്രിക്കാര് കാണിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker