BREAKINGKERALA

പണപ്പെട്ടിയുമായി ഇറങ്ങി വരൂ എന്ന് കരയുന്ന ‘സിപിഎം ബിജെപി’ നേതാക്കളോട്; പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളി ബാഗില്‍ പണം എത്തിച്ചെന്ന സിപിഎം ബിജെപി ആരോപണത്തെ പരിഹസിച്ച് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.കോണ്‍ഗ്രസിനും തനിക്കുമെതിരെ വ്യാജ ആരോപണങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിക്കുന്നതെന് രാഹുല്‍ പറഞ്ഞു. ഒരു ട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലെത്തി എന്നാണ് ആരോപണം. ആ മുറിക്കകത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കി വിടൂ എന്ന് സിപിഎം ബിജെപി നേതാക്കള്‍ ആക്രോശിക്കുന്നത് കേട്ടുവെന്നും, ആ ആഗ്രഹം സാധിക്കാനാവാത്തതില്‍ നിരാശയുണ്ടെന്ന് രാഹുല്‍ പരിഹസിച്ചു.
‘നിരാശപ്പെടുത്തിയതില്‍ ക്ഷമിക്കണം,ഒരു ട്രോളി ബാഗ് നിറയെ പണവുമായി കെപിഎം ഹോട്ടലില്‍ നിന്ന് ഇറങ്ങി വരണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ താന്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇല്ല, കോഴിക്കോട് ആണുള്ളതെന്ന് രാഹുല്‍ പരിഹസിച്ചു. കോഴിക്കോട് നഗരം പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നും ലൈവ് വീഡിയോയുമായണ് രാഹുലിന്റെ പ്രതികരണം. രണ്ടാമത്തെ പ്രശ്‌നം ട്രോളി ബാഗില്‍ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമാണ് ഉള്ളത്. അത് വേണമെങ്കില്‍ തരാമെന്നും രാഹുല്‍ പരിഹസിച്ചു. താന്‍ കോഴിക്കോടെത്തിത് കാന്തപുരം ഉസ്താദിനെ കാണാനാണെന്നും രാഹുല്‍ വ്യക്തമാക്കി.
സിപിഎം എംപി എഎ റഹീം പറയുന്നത് കേട്ടു, മുന്‍ എംഎല്‍എ ടിവി രാജേഷ്, എം ലിജിന്‍ എംഎല്‍എ എന്നിവരുടെ മുറിയും പൊലീസ് പരിശോധിച്ചു എന്ന്. കോണ്‍ഗ്രസുകാര്‍ പണം കൊണ്ടുവന്നെന്ന പരാതിയില്‍ പൊലീസ് എന്തിനാണ് സിപിഎം നേതാക്കളുടെ മുറി പരിശോധിക്കുന്നത്. അപ്പോള്‍ താന്‍ പണം നല്‍കി പ്രവര്‍ത്തിക്കുന്നവരാണ് സിപിഎം നേതാക്കളെന്നാണോ റഹീം പറയുന്നതെന്ന് രാഹുല്‍ പരിഹസിച്ചു.
ആരും പൊലീസ് പരിശോധിക്കാനെത്തിയപ്പോള്‍ എതിര്‍ത്തില്ല. എല്ലാവരും അന്വേഷണവുമായി സഹകരിച്ചു. പരിശോധന പറ്റില്ലെന്ന് പറഞ്ഞത് ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ്. അവര്‍ ഒറ്റക്കാണ് മുറിയില്‍ ഉണ്ടായിരുന്നത്.വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാന്‍ പറ്റില്ലെന്നാണ് ഷാനിമോള്‍ പറഞ്ഞത്. വനിതാ പൊലീസ് ഉദ്യോഗസ്ഥ എത്തിയപ്പോള്‍ അവര്‍ പരിശോധനക്ക് മുറി ഒഴിഞ്ഞ് കൊടുത്തു. മാധ്യമങ്ങളെല്ലാം അവിടെ നോക്കി നില്‍ക്കുന്നുണ്ട്. മുറി പരിശോധിച്ചിട്ട് ഒന്നും കിട്ടിയിട്ടില്ല.
പാലക്കാട് നഗര ഹൃദയത്തിലുള്ള ഹോട്ടലാണ് കെപിഎം. എല്ലാ രാഷ്ട്രീയക്കാരും താമസിക്കുന്ന ഹോട്ടലാണ് അത്. തൊട്ടടുത്ത് പൊലീസ് സ്റ്റേഷനാണ്. പാലക്കാട്ടെ പൊലീസ് ചെക്കിംഗ് മറികടന്ന് ട്രോളി ബാഗില്‍ പണമെത്തിച്ചെങ്കില്‍ പിന്നെ എന്തിനാണ് പൊലീസ്. ബിജെപി നേതാക്കളുടെയും സിപിഎം നേതാക്കളുടേയും മുറി പരിശോധിച്ചതില്‍ അവര്‍ക്ക് പ്രശ്‌നമില്ല. കോണ്‍ഗ്രസ് പണം കൊണ്ടുവന്നുവെന്നാണ് ഇരുകൂട്ടരും പറയുന്നത്. അത് ബിജെപി സിപിഎം കട്ടുകെട്ടാണ്. പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും ഒറ്റ മുന്നണിയായാണ് മത്സരിക്കുന്നതെന്ന് തെളിയിക്കാന്‍ ഈ ഒറ്റ സംഭവം കൊണ്ട് പറ്റുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Related Articles

Back to top button