BREAKING NEWSKERALA

പണമില്ല, കടംവാങ്ങി മടുത്തു… കെഎസ്ആര്‍ടിസി അധിക ജീവനക്കാരെ കുറയ്ക്കുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് അധികമുള്ള ജീവനക്കാരെ ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി. വഴിതേടുന്നു. അവസാനം നിയമനം നേടിയവര്‍ ഉള്‍പ്പെടെ അയ്യായിരത്തോളം ജീവനക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കും. ഒഴിവാക്കാനോ, പുനര്‍വിന്യസിക്കാനോ കഴിയുന്നില്ലെങ്കില്‍ അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം കൊടുത്ത് ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെയുള്ള ദീര്‍ഘകാല അവധി നല്‍കുന്നതും പരിഗണനയിലുണ്ട്.
ശമ്പളം നല്‍കാന്‍ പണമില്ലാത്തതാണ് സ്ഥാപനത്തെ വലയ്ക്കുന്നത്. 100 കോടി രൂപ എല്ലാമാസവും സര്‍ക്കാരില്‍നിന്ന് കടം വാങ്ങേണ്ട അവസ്ഥയാണ്. കോവിഡിനെത്തുടര്‍ന്ന്, 4800 ബസുകള്‍ ഓടിയിരുന്നത് 3300ല്‍ താഴെയായി കുറഞ്ഞു. ചെലവ് കുറയ്ക്കാതെ മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണെന്ന് കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ബിജുപ്രഭാകര്‍ തൊഴിലാളിസംഘടനകളെ അറിയിച്ചു.
ഓരോ യൂണിറ്റിലുമുള്ള ഡീസല്‍ ചെലവ് കിട്ടാത്ത ട്രിപ്പുകള്‍ കുറയ്ക്കാനുള്ള നിര്‍ദേശം യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker