BREAKING NEWSLATESTNEWS

പതഞ്ജലി മരുന്ന് കോവിഡ് രോഗികളില്‍ പരീക്ഷിച്ചു; ജയ്പൂരിലെ ആശുപത്രിക്കെതിരേ നോട്ടീസ് അയച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ മരുന്നായ ‘കൊറോണില്‍’ കോവിഡ് രോഗികളില്‍ പരീക്ഷിച്ചതിന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (നിംസ്) ആശുപത്രിയില്‍ നിന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വിശദീകരണം തേടി. ബുധനാഴ്ച വൈകിട്ടാണ് ആശുപത്രി അധികൃതര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസ് അയച്ചതെന്നും മൂന്നു ദിവസത്തിനകം നോട്ടീസില്‍ അവര്‍ മറുപടി നല്‍കണമെന്നും ജയ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നരോത്തം ശര്‍മ പറഞ്ഞു. നിംസിന്റെ മറുപടി ഇതുവരെ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടില്ല.

യോഗ ഗുരു ബാബാ രാംദേവിന്റെ സ്ഥാപനമായ പതഞ്ജലി ആയുര്‍വേദ ലിമിറ്റിഡ് ചൊവ്വാഴ്ചയാണ് കൊറോണില്‍ എന്ന പേരില്‍ ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത്. കൊറോണിലിനെ കോവിഡ് ചികിത്സയ്കക്കുള്ള മരുന്നായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് പതഞ്ജലിയോട് കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കൊറോണിലിന്റെ മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമര്‍പിക്കാനും മന്ത്രാലയം സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നു.

ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പതഞ്ജലിയുടെ ഉല്‍പന്നം സംസ്ഥാനത്ത് മരുന്നായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഏതെങ്കിലും മരുന്ന് കോവിഡിനുള്ള മരുന്നായി വില്‍ക്കുന്നതിനെതിരായ ചട്ടങ്ങള്‍ പ്രകാരം കൊറോണില്‍ വിപണനം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രഘു ശര്‍മ്മ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ മരുന്നിന് ഏഴു ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാക്കാന്‍ കഴിയുമെന്ന് കൊറോണിന്‍ പുറത്തിറക്കേ കമ്പനി അവകാശപ്പെട്ടിരുന്നു.

Related Articles

Back to top button
Close