BREAKING NEWSKERALA

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്നു തുടക്കം

തിരുവനന്തപുരം: പൂര്‍ണ്ണമായും നിയമനിര്‍മ്മാണം ലക്ഷ്യമിട്ടാണ് പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്നു തുടക്കമാകുന്നത്. കോവിഡ് ആശങ്കകള്‍ക്ക അയവുണ്ടെങ്കിലും കോവിഡിലെ മരണക്കണക്കുകളും മരംമുറിയും പുരാവസ്തു തട്ടിപ്പു മുള്‍പ്പടെ ഒട്ടേറെ വിവാദ വിഷയങ്ങള്‍ ഇരുപക്ഷത്തും ആയുധമാണ്. പ്ലസ് വണ്‍ പ്രവേശനത്തിലെ അനിശ്ചിതാവസ്ഥ, പൊലീസിന്റെ വിവാദ നടപടികള്‍ എന്നിങ്ങനെയള്ള വിഷയങ്ങളും സഭാതലത്തെ ചൂടുപിടിപ്പിക്കുമെന്നുറപ്പാണ്.
ഒട്ടേറെ കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം സാദ്ധ്യമാകാത്ത അവസ്ഥ നിലവിലുണ്ട് . സീറ്റുകള്‍ കൂട്ടിയതു കൊണ്ടു മാത്രം ഇവരെ ഉള്‍ക്കൊള്ളിക്കാനാവില്ല. എയ്ഡഡ് മേഖലയില്‍ എത്രമാത്രം കുട്ടികളെ ഉള്‍ക്കൊള്ളിക്കാനാകുമെന്നും അറിയേണ്ടതുണ്ട്. കൊവിഡ് മരണക്കണക്കില്‍ തര്‍ക്കം അവസാനിച്ചിട്ടില്ല. കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിച്ച വിഷയം കൂടിയാണിത്. അതുപോലെ മുട്ടില്‍ മരം മുറിക്കേസില്‍ കുറ്റപത്രം യഥാസമയം നല്‍കാത്തതിന്റെ പേരില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയായതും വന്‍ ചര്‍ച്ചകള്‍ക്കു വിഷയമാകും. കേസില്‍ ഒത്തുകളി ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ ഈ വിഷയമുയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുണ്ട്.
പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവും സഭയിലെത്തിയേക്കും എന്നാല്‍ മോന്‍സന്‍ വിഷയം പോലെ ജിഹാദ് പരാമര്‍ശവും കൂടുതല്‍ ചര്‍ച്ചകള്‍ക്കു കാരണമാകാനിടയില്ല. 24 ദിവസം നീളുന്ന സഭാസമ്മേളനം നവംബര്‍ 12ന് അവസാനിക്കും.

**

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker