BREAKING NEWSLATESTNATIONAL

പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ആണ്‍ സുഹൃത്തടക്കം 14പേര്‍ അറസ്റ്റില്‍

പുനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 14 പേര്‍ പിടയിലായി. 13കാരിയായ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 13കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസങ്ങളിലായി പല സ്ഥലങ്ങളില്‍ വെച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ഓഗസ്റ്റ് 31ന് രാത്രിയായിരുന്നു സംഭവം നടന്നത്.
പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ ആണ്‍സുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ക്രൂരമായ സംഭവത്തെക്കുറിച്ച് വീട്ടുകാരെയോ പൊലീസിനെയോ അറിയിക്കാന്‍ ഇയാള്‍ തയാറായിരുന്നില്ല. എന്നാല്‍ സുഹൃത്തിനുമേല്‍ ഇതുവരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല.
ആറ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും രണ്ട് റെയില്‍വെ ജീവനക്കാരും പ്രതികളില്‍ ഉള്‍പ്പെടുന്നു. 13കാരി സുഹൃത്തിനെ കാണാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു. എന്നാല്‍ സുഹൃത്ത് വന്നില്ല. ഈ സമയം പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയാക്കാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളേയും വിളിച്ചുവരുത്തി. ക്രൂരകൃത്യത്തിന് ശേഷം കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker