KERALAPATHANAMTHITTA

പത്തനംതിട്ടയില്‍ ചുഴലിക്കാറ്റ്; വന്‍ നാശനഷ്ടം

കോഴഞ്ചേരി: അയിരൂര്‍, എഴുമറ്റൂര്‍ പഞ്ചായത്തുകളില്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ചൊവ്വാഴ്ച്ച രാവിലെ 8 .30 നാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. വന്‍മരങ്ങള്‍ കടപുഴകി വീണു.വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു നിലം പൊത്തി. മരം വീണ് അറുപതോളം വീടുകള്‍ തകര്‍ന്നു. കാര്‍ഷിക വിളകളും നശിച്ചു .
അയിരൂര്‍ പഞ്ചായത്തിലെ അന്‍പത് വീടുകള്‍ ഭാഗീകമായും മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതായാണ് പ്രാഥമീക കണക്ക് .പഞ്ചായത്തിലെ പുത്തന്‍ ശബരിമല ,തടിയൂര്‍ ,കടയാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത് .വന്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞ് വീണ് പ്രധാന റോഡിലും മറ്റ് വഴികളിലും ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു പ്രധാന പാതയായ റാന്നി – തടിയൂര്‍ വെണ്ണിക്കുളം റോഡിലും ഗതാഗതം തടസ്സപ്പെട്ടു.
എഴുമറ്റൂര്‍ പഞ്ചായത്തിലും ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചു. തെള്ളിയൂര്‍ മേഖലയിലാണ് ഏറെ നാശനഷ്ട്ടം ഉണ്ടായത്.ഇവിടെ അഞ്ച് വിടുകളും ഒരു തപാല്‍ ഓഫീസും തകര്‍ന്നു .
കാറ്റ് നാശം വിതച്ച മേഖലകളില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ ദിവസങ്ങള്‍ എടുക്കും. മൊബൈല്‍ നെറ്റ് വര്‍ക്കും തടസപ്പെട്ടിരിക്കയാണ് . കാര്‍ഷിക മേഖലയിലും ലക്ഷങ്ങളുടെ നാശം ആണ് .റബ്ബര്‍ തോട്ടങ്ങള്‍ ഏറെയുള്ള പ്രദേശമാണ് ഇത് .നൂറു കണക്കിന് റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞ് വീണു .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker