പത്തനംതിട്ട: എംസി റോഡില്‍ കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപം വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരത്തേക്ക് പോയ പൊലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരന്‍ പന്തളം മുട്ടാര്‍ സ്വദേശി അഷ്‌റഫാണ് മരിച്ചത്. 55 വയസായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
59 Less than a minute