LATESTKERALALOCAL NEWSPATHANAMTHITTA

പത്തനംതിട്ട ജില്ലയിൽ  എൽ ഡി എഫ് സ്ഥാനാർത്ഥികൾ അങ്ക തട്ടിലേക്ക് ,യു ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയം ഇഴയുന്നു 

പ്രസാദ് മൂക്കന്നൂർ 

പത്തനംതിട്ട .പത്തനംതിട്ട ജില്ലയിലെ എൽ .ഡി .എഫ്
സ്ഥാനാർത്ഥികൾ നിരന്നു .റാന്നിയിൽ ജോസ് വിഭാഗം സ്ഥാനാർത്ഥി എൻ .എം രാജു മൽസരിക്കുമെന്നുറപ്പായതോടെ ഇടതു ക്യാമ്പ് ഇനി അടർക്കളത്തിലെക്ക് .അതെ സമയം യു .ഡി .എഫിലും എൻ .ഡി .എ യിലും സ്ഥാനാർത്ഥി നിർണ്ണയം എങ്ങുമെത്തിയില്ല .

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ആറൻമുള ,കോന്നി എന്നിവിടങ്ങളിൽ സി .പി .എം ,അടൂരിൽ സി .പി .ഐ ,തിരുവല്ലയിൽ ജനതാദൾ എസ് ,റാന്നിയിൽ ജോസ് വിഭാഗം എന്നിവയാണ് രംഗത്തിറങ്ങുക .
റാന്നിയിൽ ഏറെ അ നി ശ്ചിതത്വത്തിനൊടുവിലാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് .ഇവിടെ ആറാങ്കത്തിന് തയ്യാറെടുത്തിരുന്ന രാജു ഏബ്രഹാമിനെ വെട്ടിയാണ് മാണി ഗ്രൂപ്പ് സീറ്റ് നേടിയത് .തങ്ങളുടെ സീറ്റ് നഷ്ടപ്പെടുത്തിയതിൽ മണ്ഡലത്തിലെ സി .പി .എം പ്രാദേശിക ഘടകങ്ങൾ ചൊവ്വാഴ്ച്ചയും പ്രതിഷേധം ഉയർത്തിയതിനിടയിലാണ് ഇടതു നേതൃത്വത്തിൻ്റെ അനുഗ്രഹത്തോടെ എൻ .എം .രാജുവിൻ്റെ വരവ് .അപ്പോഴും അസംതൃപ്തരായ സി .പി .എം അണികളുടെ പ്രതിഷേധം തിരഞ്ഞെടുപ്പിൽ ബാധിക്കുമൊയെന്ന ആശങ്ക ജോസ് ഗ്രൂപ്പിനെ അലട്ടിയെക്കും .

കൊന്നിയിൽ കെ .യു .ജനീഷ് കുമാറും ,ആറൻമുളയിൽ വീണ ജോർജും അടൂരിൽ ചിറ്റയം ഗോപകുമാറും തിരുവല്ലയിൽ മാത്യു ടി തോമസും വീണ്ടും ജനവിധി തേടും .ഇവർ പ്രചരണവും തുടങ്ങിയിരുന്നു .
ചുരുക്കത്തിൽ റാന്നിയിൽ മാത്രമാണ് ഇടത് മുന്നണിക്ക് അൽപ്പമെങ്കിലും ആശങ്ക ഉയരുക .രാജു ഫാൻസിൻ്റെ നിലപാട് കാരണം .മറ്റൊരിടത്തും യാതൊരു അസ്വാരസ്യങ്ങളും നിലവിലില്ല .

യു .ഡി .എഫിലാകട്ടെ സ്ഥാനാർത്ഥി നിർണ്ണയം എങ്ങുമെത്തിയിട്ടില്ല .കോൺഗ്രസ് മൽസരിക്കുന്ന റാന്നി ,ആറൻമുള ,അടൂർ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി മൊഹികളുടെ ഒരു പട തന്നെ ചരടുവലികൾ നടത്തുന്നുണ്ട് ആരെ തീരുമാനിച്ചാലും ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വരുമൊയെന്ന ആശങ്കയുണ്ട് .അടൂരിൽ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്ന പന്തളം പ്രതാപൻ കഴിഞ്ഞ ദിവസം ബി .ജി .പി യിലേക്ക് ചേക്കേറിയത് കുറച്ചൊന്നുമല്ല കോൺഗ്രസിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് .യു .ഡി .എഫിൻ്റെ തിരുവല്ല സീറ്റ് ജോസഫ് ഗ്രൂപ്പിനാണ് .ഇവിടെ ജോസഫ് എം പുതുശ്ശേരി ഉൾപ്പെടെ മൂന്ന് പേർ ആണ് പട്ടികയിലുള്ളത് .

എൻ .ഡി .എ യിലും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായിട്ടില്ല .ഇതിന് ഇനിയും താമസം ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന .
റാന്നി മണ്ഡലം ബി .ഡി .ജെ എസിന് നൽകാൻ ഏകദേശ ധാരണ ആയിട്ടുണ്ട് .എന്നാൽ റാന്നിയിലെ മാറിയ രാഷ്ടീയ സാഹചര്യത്തിൽ റാന്നി സീറ്റിൽ ബി .ജെ .പി മൽസരിക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട് .അടുരിൽ കോൺഗ്രസ്സിൽ നിന്നും എത്തിയ പന്തളം പ്രതാപനെ മൽസരിപ്പിക്കാൻ സാധ്യത ഏറെയാണ് .ആറൻമുളയിൽ
നൂന പക്ഷ വിഭാഗത്തിൽ പെട്ട വ്യക്തിയെ സ്ഥാന്നാർത്ഥിയാക്കുന്നതിനുള്ള നീക്കങ്ങളും എൻ ഡി .എ യിൽ
ന ട ക്കുന്നു .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker