AUTOBREAKING NEWSLATESTWORLD

പത്ത് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പറക്കും… യാത്രക്കാര്‍ക്കു വേണ്ടി

ന്യുയോര്‍ക്ക്: 2029 ഓടെ വിമാനയാത്രികര്‍ക്കായി സൂപ്പര്‍സോണിക് പാസഞ്ചര്‍ ഫ്‌ലൈറ്റുകള്‍ തയാറാക്കാന്‍ യുണൈറ്റഡ് എയര്‍ലൈന്‍സ്. ആദ്യഘട്ടത്തില്‍ 15 സൂപ്പര്‍സോണിക് ജെറ്റുകള്‍ വാങ്ങാനുള്ള ഡീലും കമ്പനി പ്രഖ്യാപിച്ചു. നടപ്പാവുകയാണെങ്കില്‍ 2003ല്‍ തകര്‍ച്ച നേരിട്ട കോണ്‍കോര്‍ഡ് ജെറ്റ് എന്ന കമ്പനിക്ക് ശേഷം ആദ്യമായാണ് സൂപ്പര്‍സോണിക് പാസഞ്ചര്‍ ജെറ്റുകള്‍ ആദ്യമായി യാഥാര്‍ഥ്യമാകും.
ഡെന്‍വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാന നിര്‍മാതാക്കളായ ബൂം സൂപ്പര്‍സോണിക് എന്ന കമ്പനിയില്‍ നിന്നാണ് ജെറ്റുകള്‍ വാങ്ങുന്നത്. ‘ഓവര്‍ചര്‍’ എന്ന് പേരിട്ടിരിക്കുന്ന മിഷന്‍ പ്രകാരം 2025 ഓടെ ഫ്‌ലൈറ്റുകള്‍ വാങ്ങാനും 2026 ഓടെ ടെസ്റ്റ് ഫ്‌ലൈറ്റുകള്‍ ആരംഭിക്കാനും 2029 ഓടെ വിമാനയാത്രകള്‍ ആരംഭിക്കാനുമാണ് പദ്ധതിയിടുന്നത്.
കൂടുതല്‍ നൂതനവും സുസ്ഥിരവുമായ ഒരു എയര്‍ലൈന്‍ നിര്‍മ്മിക്കുന്നതിനുള്ള തയാറെടുപ്പിലാണ് യുണൈറ്റഡ് എന്നും സാങ്കേതികവിദ്യയുടെ ഇന്നത്തെ മുന്നേറ്റം സൂപ്പര്‍സോണിക് വിമാനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ലാഭകരമാക്കുമെന്നും കമ്പനി സിഇഒ സ്‌കോട്ട് കിര്‍ബി അറിയിച്ചു.
ശബ്ദത്തിന്റെ വേഗതയേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ് സൂപ്പര്‍സോണിക് വിമാനങ്ങള്‍. 60,000 അടി (18,300 മീ) ഉയരത്തില്‍, അതായത് 660 മൈല്‍ (മണിക്കൂറില്‍ 1,060 കിലോമീറ്റര്‍) വേഗത്തില്‍ പറക്കാന്‍ ഇവയ്ക്ക് സാധിക്കും. ഒരു സാധാരണ പാസഞ്ചര്‍ ജെറ്റ് ഏകദേശം 560 മൈല്‍ (900 കിലോമീറ്റര്‍ / മണിക്കൂര്‍) വേഗതയിലാണ് സഞ്ചരിക്കുന്നതെങ്കിലും ഓവര്‍ചര്‍ 1,122 മൈല്‍ (1,805 കിലോമീറ്റര്‍ / മണിക്കൂര്‍) വേഗത യില്‍ പറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇവയുടെ ഭയങ്കരമായ ശബ്ദവും ഉണ്ടാക്കുന്ന തീവ്രമായ മലിനീകരണവുമാണ് പ്രധാനപ്രശ്‌നങ്ങള്‍.

Related Articles

Back to top button