മാന്നാര്‍: ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിനോട് പഞ്ചായത്ത് ഭരണനേതൃത്വം കാണിക്കുന്ന അവഗണനയ്‌ക്കെതിരെ വാര്‍ഡ് മെമ്പര്‍ രാധാമണി ശശീന്ദ്രന്‍ പഞ്ചായത്ത ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ ജോണ്‍ ഉദ്ഘാടനം ചെയ്തു.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത ഭരണസമിതി രാജിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വാര്‍ഡിലെ തെരുവുളളത്തില്‍ പരിപാലനം കഴിഞ്ഞ ആറുമാസക്കാലമായി നടത്താത്തതിലും തകര്‍ന്നു കിടക്കുന്ന റോഡുകള്‍ക്ക് പണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാര്‍ഡ് മെമ്പര്‍ സമരം നടത്തിയത്.
യുഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി സെക്രട്ടറി വികെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, പഞ്ചായത്ത് അംഗം അജിത്ത് പഴവൂര്‍, വത്സല ബാലകൃഷ്ണന്‍, കെ സി പുഷ്പലത, സജി മെഹബൂബ്, നിസാര്‍ കുരട്ടിക്കാട്, അനില്‍ മാന്തറ, ജ്യോതി വേലൂര്‍ മഠം, അസീസ് പടിപ്പുരക്കല്‍, അജിത്ത് കുമാര്‍, ശ്യാമുവല്‍ മാമന്‍, രവീന്ദ്രന്‍ നായര്‍, ഉഷ പി നായര്‍, രാധാകൃഷ്ണന്‍ കെ, ശുഭ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
82 Less than a minute