BREAKING NEWSLATESTNATIONAL

പന്ത്രണ്ടാം ക്ലാസില്‍ തോറ്റു, ഡ്രൈവറായി ജോലി, യാചകര്‍ക്കൊപ്പം ഉറങ്ങി: ജീവിതം പറഞ്ഞ് മനോജ്കുമാര്‍ ശര്‍മ്മ ഐപിഎസ്

തോല്‍വികള്‍ മനുഷ്യരെ നിരാശരാക്കാറാണ് പതിവ്. എന്നാല്‍ചില മനുഷ്യര്‍ തോല്‍വിയെ ചവിട്ടുപടിയാക്കി വിജയത്തിലേക്ക് ഓടിക്കയറും. അത്തരമൊരു ജീവിതകഥയാണ് മനോജ് കുമാര്‍ ശര്‍മ്മ എന്ന ഐപിഎസ് ഉദ്യോ?ഗസ്ഥനെക്കുറിച്ചാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോല്‍വി ഏറ്റവാങ്ങിയ മനോജ് കുമാര്‍ എന്ന വ്യക്തിയാണ് പില്‍ക്കാലത്ത് രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ യുപിഎസ്‌സി പരീക്ഷയില്‍ മികച്ച വിജയം നേടി ഐപിഎസ് ഉദ്യോഗസ്ഥനായത് ഏതൊരു വിദ്യാര്‍ത്ഥിയെയും പ്രചോദിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം.
മധ്യപ്രദേശിലെ മൊറീന ജില്ലക്കാരനാണ് മനോജ്കുമാര്‍ ശര്‍മ്മ. കുട്ടിക്കാലം മുതല്‍ ഐഎഎസ് ഉദ്യോഗസ്ഥനാകാനായിരുന്നു ആഗ്രഹം. പക്ഷേ നിര്‍ഭാഗ്യവശാല്‍ പന്ത്രണ്ടാം ക്ലാസില്‍ തോറ്റു. ഹിന്ദി ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും. എന്നാല്‍ ഇതുപോലൊരു തോല്‍വി അദ്ദേഹത്തെ നിരാശനനാക്കുകയല്ല ചെയ്തത്. ആത്മവിശ്വാസത്തോടെ മുന്നേറി. തന്റെ സ്വപ്നത്തില്‍ നിന്ന്, ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോയില്ല. രാജ്യത്തെ ഏറ്റവും വലിയ പരീക്ഷയായ യുപിഎസ്‌സിക്ക് തയ്യാറെടുക്കാന്‍ ആരംഭിച്ചു.
‘ട്വല്‍ത് ഫെയില്‍’ എന്ന് പേരിട്ട തന്റെ ആത്മകഥയില്‍ അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പഠനം മുന്നോട്ട് പോകുന്നതിനിടെ നിത്യവൃത്തിക്കായി ഗ്വാളിയോറില്‍ ടെമ്പോ ഡ്രൈവറായി ജോലി ചെയ്യേണ്ടി വന്നതും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വളരെ ദരിദ്രമായ സാമ്പത്തിക സ്ഥിതിയിലൂടെയായിരുന്നു മനോജ് കുമാറിന്റെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. താമസം മേല്‍ക്കൂരയില്ലാത്ത വീട്ടിലായിരുന്നു. അതുകൊണ്ട് പലപ്പോഴും രാത്രി ഉറങ്ങിയിരുന്നത് യാചകരുടെ ഒപ്പമായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. ദില്ലിയിലെ ഒരു ലൈബ്രറിയില്‍ പ്യൂണായി ജോലി ചെയ്തു. ഈ സമയത്ത് പ്രതിഭാശാലികളായ നിരവധി പുസ്തകങ്ങള്‍ വായിച്ചു. ?ഗോര്‍ക്കി, എബ്രഹാം ലിങ്കണ്‍, മക്ബൂത്ത് എന്നിവരുടെ പുസ്തകങ്ങളും പരിചയപ്പെട്ടു. ഈ പുസ്തകങ്ങളെല്ലാം വായിച്ചപ്പോള്‍ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറി.
കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം യുപിഎസ്!സി പരീക്ഷ എഴുതി ഐപിഎസ് സ്വന്തമാക്കിയത്. 2005ല്‍ മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ്കുമാര്‍ ശര്‍മ്മ. മുംബൈ വെസ്റ്റ് റീജിയനില്‍ അഡീഷണല്‍ കമ്മീഷണറായി ജോലി ചെയ്യുകയാണ് മനോജ് കുമാര്‍ ശര്‍മ്മ ഇപ്പോള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker