BREAKING NEWSNATIONAL

പന്ത്രണ്ടുകാരി പ്രസവിച്ചു; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

പഞ്ചാബ്: പന്ത്രണ്ട് വയസുകാരി പ്രസവിച്ചു. പഞ്ചാബ് ഫഗ്വാരയിലെ സിവില്‍ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. നിലവില്‍ അമൃത്സറിലെ ബിബി നന്‍കി മദര്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി. കുട്ടി മാസം തികയാതെയാണ് പ്രസവിച്ചതെന്നും നവജാതശിശുവിന് 900 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ശിശുവിഭാഗം വിദഗ്ധന്‍ ഡോ.നരേഷ് കുന്ദ്ര അറിയിച്ചു.
സദര്‍ എസ്എച്ച്ഒ ഉഷാ റാണിക്കാണ് കേസിന്റെ അന്വേഷണ ചുമതല. തിബ്ബി മൊഹല്ലയില്‍ അച്ഛനൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. രാവിലെ പ്രഭാതകര്‍മങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴാണ് അജ്ഞാതനെത്തി തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
കഴിഞ്ഞ വര്‍ഷമാണ് പീഡനം നടന്നത്. പിന്നാലെ 2023 മെയ് 26ന് കഠിനമായ വയറ് വേദനയോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പ്രസവിച്ചത്. പൊലീസ് ഐപിസി 376 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker