ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളയ്ക്ക് 12 വര്‍ഷത്തിനു ശേഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ഒരുങ്ങുന്നു.ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനത്തിന് സന്ന്യാസിമാരും തീര്‍ഥാടകരും എത്തും. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് കുംഭമേള.
ജനുവരി 13-ന് പൗഷ് പൂര്‍ണിമ, 14-ന് മകര സംക്രാന്തി, 29-ന് മൗനി അമാവാസി, ഫെബ്രുവരി മൂന്നിന് വസന്ത പഞ്ചമി, 12-ന് മാഗി പൂര്‍ണിമ, 26-ന് മഹാശിവരാത്രി എന്നീ ദിവസങ്ങളിലാണ് ഇത്തവണത്തെ പ്രധാനസ്നാനങ്ങള്‍. വിവരങ്ങള്‍ kumbh.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രയാഗ് രാജില്‍ ഗംഗ, യമുന, പുരാണത്തിലെ അദൃശ്യനദി സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്തും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഗംഗയുടെ തീരത്തും മഹാരാഷ്ട്രയിലെ നാസിക്കില്‍ ഗോദാവരിയുടെ തീരത്തും മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഷിപ്രയുടെ തീരത്തും മൂന്നു വര്‍ഷ ഊഴത്തിലാണ് കുംഭമേള നടക്കുന്നത്. ഓരോയിടത്തും 12 വര്‍ഷത്തിനു ശേഷം മഹാകുംഭമേളയും ആറുവര്‍ഷം കൂടുമ്പോള്‍ അര്‍ധ കുംഭമേളയും നടക്കും.
69 Less than a minute