BUSINESSBUSINESS NEWS

പരസ്യങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ഒഴിവാക്കാനായി എ എസ് സി ഐ

കൊച്ചി : പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ അഡ്വര്‍ട്ടൈസിങ്ങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കോഡും ഉപഭോക്തൃ സംരണ നിയമത്തിലെ ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനും അതിനായി അവരെ സഹായിക്കാനും എന്‍ഡോവേഴ്‌സര്‍ ഡ്യൂ ഡെലിജന്‍സ് സര്‍വീസ് അവതരിപ്പിച്ചു.
പരസ്യങ്ങള്‍ വിശകലനം ചെയ്യുന്നതിനും അതിലെ ടെക്‌നിക്കള്‍ ആയിട്ടുള്ള അവകാശവാദങ്ങള്‍ പരിശോധിക്കാനും ഇതിന്റെ ഭാഗമായുള്ള പണം വാങ്ങിയുള്ള ഉപദേശ സേവനം പിന്തുണയ്ക്കും. 20 ഓളം മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ പാനല്‍ ഇതിനായി അഡ്വര്‍ടൈസിങ്ങ് സ്റ്റാന്‍ഡാര്‍ഡ്‌സ് കൗണ്‍സില്‍ രൂപകരിച്ചിട്ടുണ്ട്.
പരസ്യങ്ങളുടെ നിയന്ത്രണം, നിയമം, ആയുര്‍വേദം, മൈക്രോ ബയോളജി, ഇലക്ട്രോണിക്‌സ് വിപണി, ഗവേഷണം, പോഷകാഹാരം, ദന്തചികിത്സ, ഉല്‍പ്പന്ന മിശ്രണം, സാമ്പത്തിക സേവനം തുടങ്ങിയവ ഉള്‍പ്പെട്ട മേഖലകളില്‍ നിന്നാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പരസ്യത്തിലുള്ള അവകാശവാദങ്ങളും മറ്റും ഉപഭോക്താവിന്റെ നിലയിലും അവകാശ വാദങ്ങള്‍ക്കുള്ള തെളിവുകളും ആവശ്യമെങ്കില്‍ പരിശോധിക്കും.
എന്‍ഡോഴ്‌സര്‍മാര്‍ക്ക് ഉത്തരവാദിത്തത്തോടെ തങ്ങളുടെ ചുമതല നിര്‍വഹിക്കുവാന്‍ ഇത് സഹായമാകും. പ്രീ പ്രോഡക്ഷന്‍ ഉള്‍പ്പെടെ ഏത് ഘട്ടത്തിലും പരസ്യങ്ങള്‍ എ എസ് ഡി സിയ്ക്ക് അയക്കാം. പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുന്‍പ് തന്നെ എന്‍ഡോഴ്‌സര്‍മാര്‍ക്ക് കടമ സ്വതന്ത്രമായി നിര്‍വഹിക്കാനാകും..ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം തെറ്റായതോ വഴി തെറ്റിക്കുന്നതോ ആയ പരസ്യങ്ങള്‍ നല്‍കുന്ന എന്‍ഡോഴ്‌സര്‍ക്ക്് പിഴ ചുമത്തുകയോ ഒരു വര്‍ഷം വരെ നീളുന്ന വിലക്ക് ഏര്‍പ്പെടുത്തകയോ ചെയ്യാനാകും.
ഇന്ത്യയിലെ എന്‍ഡോഴ്‌സ് മെന്റുകളില്‍ ഏതാണ്ട് 50 ശതമാനവും സെലിബ്രിറ്റികള്‍ ഉള്ളതാണെന്ന് സെലിബ്രിറ്റി വാല്യുവേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ നിലവില്‍ 20 മുന്‍നിര എന്‍ഡോഴ്‌സര്‍മാരുടെ മൊത്തം ബ്രാന്‍ഡ് മൂല്യം ഒരു ബില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഡോഴ്‌സര്‍മാര്‍ക്ക് , പ്രത്യേകിച്ച് സെലിബ്രിറ്റികളായവര്‍ക്ക് വലിയ ആരാധക വൃന്ദ്ം ഉണ്ടെന്നും ദശലക്ഷക്കണക്കിനു പേരുടംെ വിശ്വാസ്യത അവര്‍ക്ക് ഉണ്ടെന്നും അഡ്വര്‍ടൈസിങ്ങ് സ്റ്റാന്‍ഡാര്‍ഡ്‌സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സുഭാഷ കാമത്ത് പറഞ്ഞു. പരസ്യങ്ങളില്‍ കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുമ്പോല്‍ ശ്രദ്ധചെലുത്തണമെന്ന് ആവശ്യപ്പെടാറുണെന്നും സുഭാഷ് കാമത്ത് പറഞ്ഞു. തങ്ങള്‍ അവതരിപ്പിക്കുകയും അവകാശവാദങ്ങല്‍ നടത്തുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ എന്‍ഡോഴ്‌സര്‍മാര്‍ വിദഗ്ധര്‍ ആയിരിക്കില്ലെന്ന് അഡ്വര്‍ടൈസിങ്ങ് സ്റ്റാന്‍ഡാര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനീഷ കപൂര്‍ ചൂണ്ടിക്കാട്ടി. നിയമപ്രകാരം എന്‍ഡോഴ്‌സര്‍മാര്‍ അവര്‍ പ്രത്യക്ഷപ്പെടന്ന പരസ്യങ്ങളുടെ പേരില്‍ അവര്‍ ബാധ്യസ്ഥരാണ് അതുകൊണ്ടു തന്നെ വിശകലനം നടത്തേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ടു തന്നെ തങ്ങളുടെ സേവനം വേഗതയേറിയുതം രഹസ്യ സ്വഭാവമുള്ളതും വിദഗ്ധരുടെ വിലയിരുത്തലിന്റെ അടസ്ഥാനത്തിലുള്ളതും ആയിരിക്കും. ഉപഭോക്താക്കള്‍ മാത്രമല്ല എന്‍ഡോഴ്‌സറും തെറ്റിദ്ധരിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്തകുയം നിയമപരമായ ബാധ്യതകള്‍ പാലിക്കപ്പെടുകയും ചെയ്യുകയാണെന്ന് മനീഷ കപൂര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker