പരാതി നൽകിയാൽ സിനിമയിൽ അവസരം കുറയുമെന്ന് നടി ഗായത്രി രഘുറാം . മോശമായി പെരുമാറുന്നവരെ ചെരുപ്പൂരി അടിക്കുകയല്ല വേണ്ടത്. മോശമായി പെരുമാറില്ലെന്ന് ആണുങ്ങൾ തീരുമാനിക്കണമെന്നും ഗായത്രി രഘുറാം വ്യക്തമാക്കി.തമിഴ് സിനമയിലും മാറ്റങ്ങൾ വേണം.മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നവരെ സ്ത്രീകള്‍ ചെരിപ്പൂരി അടയ്ക്കണമെന്ന് തമിഴ് നടനും നിര്‍മ്മാതാവുമായ വിശാല്‍ ഇന്നലെ പറഞ്ഞിരുന്നു അതിന് മറുപടിയായാണ് നടി ഗായത്രി രഘുറാം രംഗത്തെത്തിയത്. പീഡിപ്പിക്കപ്പെട്ടാലും എല്ലാം സഹിച്ച് നിൽക്കുന്നവരാണ് ഏറെയും. സമിതികൾ കൊണ്ട് കാര്യമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രധാനപ്പെട്ടതാണെന്നും നടി ഗായത്രി രഘുറാം പറഞ്ഞു.
123 Less than a minute