BREAKING NEWSKERALA

പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി നേരിട്ടു വിളിച്ച് അറിയിച്ചു, കടതുറപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി

കോഴിക്കോട്: നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി. മുഖ്യമന്ത്രി നേരിട്ടുവിളിച്ച് പ്രശ്‌നപരിഹാരം ഉറപ്പുനല്‍കിയതായി വ്യാപാരികള്‍ അറിയിച്ചു. വെള്ളിയാഴ്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ഇന്നു രാവിലെ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും കട തുറക്കുന്നതില്‍നിന്നു പിന്നോട്ടില്ലെന്നാണു വ്യാപാരികള്‍ നിലപാടെടുത്തിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി നേരിട്ടു വിളിച്ച് പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരത്തിനു ശ്രമിക്കാമെന്ന് ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ സമരത്തില്‍നിന്നു പിന്‍മാറുകയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker