ചേലക്കര: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് പഴയ സാധനങ്ങള്‍ നല്‍കിയത് മേപ്പാടി പഞ്ചായത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗുരുതരമായ പ്രശ്‌നമാണ്. സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിത്. ദുരന്തത്തിന്റെ തുടക്കത്തില്‍ തന്നെ പഴയ സാധനങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മേപ്പാടിയിലെ വിഷയത്തില്‍ വിജിലന്‍സ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിനും ബിജെപിക്കും കേരളം നശിക്കട്ടെ എന്ന മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടാണ് കോണ്‍ഗ്രസിന്. തൃശൂര്‍ സീറ്റിലെ അന്തര്‍ നാടകങ്ങള്‍ പരസ്യമാണല്ലോ. കോണ്‍ഗ്രസിന്റെ 87000 ത്തോളം വോട്ട് എവിടെ പോയി? അതിന് പാഴൂര്‍ പടി വരെ പോകേണ്ടതില്ല. ആ വോട്ട് നേരെ അങ്ങോട്ട് (ബിജെപിക്ക്) പോയി. തൃശ്ശൂരില്‍ എല്‍ഡിഎഫിന്റെ വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് വോട്ട് ചേര്‍ന്നപ്പോഴാണ് ബിജെപിക്ക് ജയിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
58 Less than a minute