BREAKINGINTERNATIONAL

പശുവെങ്കില്‍ പശു, മൈക്ക് നീട്ടി കുട്ടി, പ്രതികരിച്ച് പശുവും, ജേണലിസ്റ്റ് കൊള്ളാമല്ലോ എന്ന് നെറ്റിസണ്‍സ്

സോഷ്യല്‍ മീഡിയയില്‍ ക്യൂട്ട് വീഡിയോകള്‍ കാണാന്‍ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. അങ്ങനെയുള്ള അനേകം അനേകം വീഡിയോകള്‍ ഓരോ ദിവസവും നമുക്ക് മുന്നിലേക്ക് വരാറുണ്ട്. അതില്‍ തന്നെ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് വലിയ ആരാധകരാണ്. അവരുടെ നിഷ്‌കളങ്കതയും ക്യൂട്ട്‌നെസ്സും എല്ലായ്‌പ്പോഴും ആളുകളെ ആകര്‍ഷിക്കാറുണ്ട്. ഇതും അത്തരത്തിലുള്ള ഒരു വീഡിയോയാണ്.
ഇതൊരു കുട്ടിയുടെ റിപ്പോര്‍ട്ടിം?ഗ് വീഡിയോയാണ്. ന്യൂസുകളിലും മറ്റും നമ്മള്‍ റിപ്പോര്‍ട്ടിം?ഗ് കണ്ടിട്ടുണ്ട്. ആളുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുന്നതും ഒക്കെ അതിന്റെ ഭാ?ഗമാണ്. അത് തന്നെയാണ് ഈ കുട്ടിയും ചെയ്യുന്നത്. എന്നാല്‍, അവള്‍ തന്റെ മൈക്ക് നീട്ടുന്നത് മനുഷ്യരുടെ നേര്‍ക്കല്ല എന്ന് മാത്രം. പകരം ഒരു പശുവിനാണ് അവള്‍ തന്റെ മൈക്ക് നീട്ടുന്നത്. ഈ വീഡിയോ കണ്ടാല്‍ ആരും ചിരിച്ചു പോകും എന്ന കാര്യത്തില്‍ യാതൊരു സംശയും ഇല്ല.
pubity എന്ന യൂസറാണ് വീഡിയോ ഇന്‍സ്റ്റ?ഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനില്‍ ‘ചരിത്രത്തിലെ ഏറ്റവും സാക്ഷരതയുള്ള പശു’ എന്നും എഴുതിയിട്ടുണ്ട്. വീഡിയോയ്ക്കകത്ത്, ‘ഇന്ന് എന്റെ മകള്‍ ഒരു പശുവിനെ ഇന്റര്‍വ്യൂ ചെയ്തു, അത് നന്നായിരുന്നു’ എന്നും എഴുതിയിട്ടുണ്ട്. വീഡിയോയില്‍ ഒരു കൊച്ചു പെണ്‍കുട്ടി ഒരു മൈക്കുമായി ഒരുകൂട്ടം പശുക്കളുടെ അടുത്ത് നില്‍ക്കുന്നതാണ് കാണുന്നത്.
കുട്ടി പശുവിന്റെ അടുത്തെത്തുന്നതും അതിന്റെ ശബ്ദം അനുകരിക്കുന്നതും കാണാം. പിന്നീട് മൈക്ക് പശുവിന് നേരെ നീട്ടുകയാണ്. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പശുവും തിരിച്ച് ശബ്ദമുണ്ടാക്കുന്നതാണ് പിന്നെ വീഡിയോയില്‍ കാണുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. കുട്ടിയുടെയും പശുവിന്റെയും ജേണലിസം കഴിവുകള്‍ കൊള്ളാം എന്ന് കമന്റുകള്‍ നല്‍കിയവരുണ്ട്.

Related Articles

Back to top button