ഗ്ലാസ്ഗോ: ഹാംപ്്ഡെന് പാര്‍ക്കില്‍ ആതിഥേയരായ സ്കോട്ട്ലാന്റിനെതിരെ നേടിയ രണ്ട് ഗോള്‍ വിജയത്തോടെ ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് ഡിയില്‍ കളി തുടങ്ങി.
ജര്‍മ്മന്‍ ബുണ്ടസ് ലീഗില്‍ ബയേണ്‍ ലേവര്ക്കൂസന്റെ കുപ്പായമണിയുന്ന മുന്‍നിരതാരം പാട്രിക്ക് ഷിക്കിന്റെ ഇരട്ടഗോളിലാണ് ചെക്ക് റിപ്പബ്ലിക്കിന്റെ ജയം
ആദ്യ പകുതിയുടെ 42ാം മിനിറ്റിലും രണ്ടാം പകുതിയില്‍ 52ാം മിനിറ്റിലുമായിരുന്നു ഷിക്ക് ആതിഥേയരുടെ ഹൃദയം തകര്‍ത്തു ഗോള്‍ വലകുലുക്കിയത്.
ആദ്യ പകുതിയുടെ 42ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ കോര്‍ണറിനെ തുടര്‍ന്നാണ് ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ ഗോള്‍ . സ്കോട്ട്ലാന്റിന്റെ പെനാല്‍ട്ടി ഏരിയയുടെ മുന്നിലേക്കു വന്ന കോര്‍ണര്‍ കിക്ക് സ്വീകരിച്ച ദാരിദ ബോക്സിനകത്തേക്ക് നല്കിയ പന്ത് പാട്രിക് ഷിക്ക് തലകൊണ്ട് ചെത്തി വലയിലാക്കി.
രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ തന്നെ ചെക്ക് റിപ്പബ്ലിക് ലീഡുയര്‍ത്തി .ഇത്തവണ പാട്രിക് ഷിക്കിന്റെ ഒരു അത്ഭുത ഗോള്‍. സകോട്ട്ലാന്റിന്റെ ആക്രണത്തിനെ തുടര്‍ന്നു വന്ന കൗണ്ടര്‍ അറ്റാക്കില്‍ പന്തുമായി കുതിച്ച ഷിക്ക് സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും ഉയര്‍ത്തിവിട്ട പന്ത് സ്കോട്ട്ലാന്റ് ഗോള്‍ കീപ്പര്‍ മാര്‍ഷലിന്റെ തലയ്ക്ക് മുകളിലൂടെ വലയിലേക്കു കയറി. കളിക്കാരെല്ലാം ചെക്ക് പകുതിയിലായതിനാല് സ്കോട്ടീഷ് ഗോളി മാര്‍ഷലും അഡ്വാന്‍സ് കയറി പെനാല്‍ട്ടി ഏരിയക്ക് പുറത്തായിരുന്നു. ഈ അവസരം ഷിക്ക് മുതലാക്കിയ ഷിക്കിന്റെ വായുവിലൂടെ പറന്നു വന്ന പന്ത് തടയാന്‍ സ്വന്തം ഗോള്‍ വലയിലേക്ക് മാര്‍ഷല്‍ തിരിഞ്ഞോടിയെങ്കിലും വായുവിലൂടെ പറന്നു വന്ന പന്ത് വലയിലേക്കു കയറുന്നത് നോക്കി നില്ക്കാനെ ഡേവിഡ് മാര്‍ഷലിനു കഴിഞ്ഞുള്ളു.
പാട്്രിക്ക് ഷിക്കും ഇതോടെ യുറോ 2020യിലെ രണ്ടാമത്തെ ഇരട്ടഗോളിനുടമയായി നേരത്തെ ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവും ഇരട്ടഗോള്‍ നേട്ടം കുറിച്ചിരുന്നു.
പാട്രിക് ഷിക്ക് ഇരട്ടഗോള്‍ നേട്ടത്തോടെ കളിയിലെ താരമായെങ്കിലും ചെക്ക് റിപ്പബ്ലിക്കിന്റെ വിജയത്തിനു പിന്നില്‍ അവരുടെ കളിയുടെ നിയന്ത്രണം നിര്‍വഹിച്ച ബുണ്ടസ് ലീഗില്‍ ഹെര്‍ത്ത ബെര്‍ലിന്റെ കുപ്പായമണിയുന്ന മധ്യനിരതാരം വഌദിമിര്‍ ദരിദയക്കാണ്. . . ഓപ്പം ജാന്ക്തോയയും മാസോപുസ്റ്റും ചെക്ക് വിജയത്തിനു ഊടുംപാവും നെയ്തു.
രണ്ട് ഗോളിനു പിന്നിലായിപ്പോയ ആതിഥേയര്‍ ആന്‍ഡി റോബര്‍സണ്‍, ചെ ആഡംസ്, ലിണ്ടന്‍ ഡൈക്ക് എന്നിവരിലൂടെ ആശ്വാസ ഗോളിനു കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.