BUSINESSBUSINESS NEWS

പാനസോണിക്കിന്റെ ഐ ക്ലാസ് കിച്ചന്‍ വിപണിയില്‍

ബെംഗഌരു :: പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യസവിശേഷമായ ഐ ക്ലാസ് മോഡുലാര്‍ കിച്ചന്‍ നിര അവതരിപ്പിച്ചു. ജാപ്പനീസ്‌സാങ്കേതികവിദ്യയും ഇന്ത്യന്‍ നിര്‍മാണ ചാതുരിയും സംയോജിപ്പിച്ചുകൊണ്ടുള്ള ഇവ വ്യത്യസ്തവും സവിശേഷവുമായ അടുക്കളകള്‍ സജ്ജീകരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന വീട്ടമ്മമാര്‍ക്ക് വേണ്ടിയുള്ളതാണ്. മിതമായ നിരക്കില്‍ ആഡംബര അടുക്കള സാധ്യമാക്കുന്ന ഉ?പ്പന്ന നിര 25 റീട്ടെയല്‍ സ്‌റ്റോറുകളിലൂടെ രാജ്യത്തെ 23നഗരങ്ങളില്‍ ലഭ്യമാകും. വീടുകള്‍ക്ക് പരമാവധി സ്ഥല സൗകര്യം നല്‍കുന്നതിനായി 100 ശതമാനം സ്മാര്‍ട്ട്
സ്‌റ്റോറേജ് ഉള്‍പ്പടെ നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ദീര്‍ഘനാള്‍ ഈടും മികച്ച പ്രതിരോധശേഷിയും നല്‍കുന്ന വിധത്തില്‍ ക്രോസ്പീസുകള്‍ ഉപയോഗിച്ച് കൗണ്ടര്‍ടോപ്പുകള്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. സോഫ്റ്റ് ഡൗണ്‍സാങ്കേതികവിദ്യയും സവിശേഷമായ സ്‌റ്റോറേജ് ഷിഫ്റ്റിംഗ് സാങ്കേതികവിദ്യയും നല്‍കുന്ന എസ്എസ് മാറ്റ്, റബ്ബര്‍ സ്ട്രിപ്പുകള്‍ തുടങ്ങിയവ സഹിതമാണ ്‌പ്ലൈവുഡില്‍ നിര്‍മ്മിച്ച ക്യാബിനെറ്റ് എത്തുന്നത്. 10 വര്‍ഷത്തെ റിപ്ലേസ്‌മെന്റ്ഗ്യാരന്റിയും പുതിയ ഉത്പന്ന നിരയ്ക്കും പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker