പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ ട്വിസ്റ്റ്. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോ?ഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കെ ജെ റീന വെളിപ്പെടുത്തി. വിശദമായ പരിശോധനയില്‍ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തില്‍ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത നടപടി ഉചിതമായില്ലെന്നും ആ?രോ?ഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
താലൂക്ക് ആശുപത്രിയില്‍ ആന്റിവനം അടക്കം എല്ലാ സൗകര്യങ്ങളും ഉണ്ട്. താലൂക്ക് ആശുപത്രിയില്‍ തന്നെ അമ്മയെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമായിരുന്നു എന്നും ഡിഎച്ച്എസ് പറഞ്ഞു. വിഷമില്ലാത്ത പാമ്പിനെയാണ് പുറത്തെ ചൂലില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കുട്ടി പുറത്ത് മൂത്രമൊഴിച്ചത് കഴുകാന്‍ പോയപ്പോഴാണ് ചൂലില്‍ പാമ്പിനെ കണ്ടത്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടി.
55 Less than a minute