ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ടേബിള്‍ ടെന്നീസ് താരം അജന്ത ശരത് കമലും ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടര്‍ ഗഗന്‍ നാരംഗായിരിക്കും ഇന്ത്യന്‍ സംഘത്തെ നയിക്കുക. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയാണ് വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപനം നടത്തിയത്.
റിയോ ഒളിംപിക്‌സില്‍ വെള്ളിയും ടോക്കിയോയില്‍ വെങ്കലവും നേടിയ സിന്ധു രണ്ട് മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ്. ബോക്‌സിങ് താരം മേരി കോമിന്റെ പിന്മാറ്റത്തെ തുടര്‍ന്നാണ് ഗഗന്‍ നാരംഗിനെ ഇന്ത്യന്‍ സംഘത്തിന്റെ തലവനാക്കിയത്. ലണ്ടന്‍ ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലമെഡല്‍ നേടിയ താരമാണ് ഗഗന്‍ നാരംഗ്. ഈ മാസം 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിംപിക്‌സ് നടക്കുന്നത്.
114 Less than a minute