പാരീസ്: ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരീസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഭൂരിഭാഗം മേഖലകളിലേയ്കുമുള്ള റെയില്‍ ഗതാഗതം താറുമാറായി.
റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള മനഃപൂര്‍വമായ നീക്കമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പല മേഖലകളിലും ഇതേ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
തകരാരുകള്‍ പരിഹരിക്കാന്‍ ഓരാഴ്ചയോളം എടുത്തേക്കാമെന്നാണ് ലഭിക്കുന്ന വിവരം. ഗതാഗതമന്ത്രി സംഭവത്തെ അപലപിച്ചിട്ടുണ്ട്.
പാരീസ് സമയം വെള്ളിയാഴ്ച രാത്രി 8.24-ന് ആണ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം. ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സിന്റെ ഉദ്ഘാടനം തുറന്നവേദിയിലാണ് നടക്കുന്നത്. സെന്‍ നദിയിലൂടെ താരങ്ങളുടെ മാര്‍ച്ചുപാസ്റ്റ് നടക്കും. തുടര്‍ന്ന് ഈഫല്‍ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം നീളുന്നതാണ് ഉദ്ഘാടനച്ചടങ്ങ്.
63 Less than a minute