BREAKING NEWSKERALALATEST

‘പാര്‍ട്ടിക്കാര്‍ ഒപ്പമുണ്ട്; നിന്നെ തീറ്റിക്കില്ല’: സ്വര്‍ണ്ണക്കടത്തിന്റെ മാസ്റ്റര്‍ പ്ലാനും ഭീഷണിയുമായി അര്‍ജുന്റെ ഓഡിയോ

കണ്ണൂര്‍: കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ വിശദീകരിക്കുന്ന ശബ്ദരേഖ പുറത്ത്. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കൈമാറിയ ശബ്ദരേഖയിലെ വിവരങ്ങളാണ് പുറത്തുവന്നത്. പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ പങ്ക് സംഭാഷണങ്ങളില്‍ വ്യക്തമാണ്. സ്വര്‍ണം കടത്തേണ്ട രീതിയും കൈമാറേണ്ടത് ആര്‍ക്കെന്ന വിവരവും ശബ്ദരേഖയില്‍ വിശദീകരിക്കുന്നുണ്ട്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു. ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളത്. കബളിപ്പിച്ചാല്‍ ജീവിക്കാനനുവദിക്കില്ല, നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി. മാഹിയിലേയും പാനൂരിലേയും പാര്‍ട്ടിക്കാര്‍ തന്റെ പിന്നിലുണ്ടെന്നും അവകാശവാദമുണ്ട്. നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ല, നിന്നെ കൊണ്ട് തീറ്റിക്കില്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. രണ്ടു മണിക്കൂര്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിട്ടും പറ്റിച്ചു എന്ന പരാമര്‍ശവും ശബ്ദരേഖയിലുണ്ട്. എന്നാല്‍ ഇത് അര്‍ജുന്റെ ശബ്ദമാണെന്ന് പൊലീസും കസ്റ്റംസും സ്ഥിരീകരിച്ചിട്ടില്ല. ആരോടൊക്കെയാണ് സംസാരിച്ചതെന്നും വ്യക്തമല്ല.
അതിനിടെ, ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് അയച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker