BREAKING NEWSKERALALATEST

പാര്‍ട്ടിയംഗത്തെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കോഴിക്കോട്: വടകരയില്‍ പാര്‍ട്ടിയംഗത്തെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. വടകര ബാങ്ക് റോഡ് സ്വദേശിനിയുടെ പരാതിപ്രകാരം സി.പി.എം. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുപറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ. പതിയാരക്കര മേഖലാ സെക്രട്ടറിയും സി.പി.എം. അംഗവുമായ ബാങ്ക് റോഡിലെ തെക്കെപ്പറമ്പത്ത് ടി.പി. ലിജീഷ് എന്നിവരുടെ പേരിലാണ് കേസ്. രണ്ട് പേരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു.
മുളിയേരി ഈസ്റ്റ് ബ്രാഞ്ചംഗമാണ് പരാതിക്കാരി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. രാത്രി പതിനൊന്ന് മണിയോടെ വീടിന്റെ കതക് തള്ളിത്തുറന്ന് അകത്ത് കയറിയ ബാബുരാജ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ പരാതി. പിന്നീട് പലതവണ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. പിന്നീട് ബാബുരാജിന്റെ നിര്‍ദേശപ്രകാരം ലിജീഷും വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പലതവണ ഇതാവര്‍ത്തിച്ചെന്നും പരാതിയിലുണ്ട്.
നിരന്തരം പ്രതികള്‍ ഭീഷണി തുടര്‍ന്നതോടെയാണ് ശനിയാഴ്ച വീട്ടമ്മ വടകര പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പോലീസ് വീട്ടിലെത്തി ഇവരില്‍നിന്ന് മൊഴിയെടുത്തു. വൈകീട്ടോടെ കേസും രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker