LATESTKERALAPOLITICS

പാര്‍ട്ടി വളര്‍ത്താന്‍ നീക്കവുമായി കേരള കോണ്‍ഗ്രസുകാര്‍

തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വളര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍. മറുചേരിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ എത്തുമെന്ന അവകാശവാദവുമായി ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങള്‍ രംഗത്തെത്തി. അതേസമയം ഒപ്പമുള്ള നേതാക്കള്‍ കൊഴിഞ്ഞുപോകില്ലെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗവും.

ജോസഫ് വിഭാഗത്തില്‍നിന്നും കേരള കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് എത്തുമെന്നായിരുന്നു ജോസ് കെ മാണിയുടെ അവകാശവാദം. പാലായിലെ പരാജയത്തിലെ ജാള്യത മറയ്ക്കാനാണ് ഈ പ്രചാരണമെന്നാണ് മോന്‍സ് ജോസഫിന്റെ മറുപടി. ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് ജോസ് പക്ഷത്തേക്കാണ് നേതാക്കള്‍ എത്താന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുന്നത് പിജെ ജോസഫും കൂട്ടരും അറിയുന്നില്ലെന്ന് ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് തിരിച്ചടിച്ചു. പരസ്പരം അവകാശ വാദങ്ങള്‍ തുടരുമ്പോഴും ഒപ്പമുള്ളവരുടെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇരുവിഭാഗവും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker