BREAKING NEWSKERALALATEST

പാലക്കാട്ടെ ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു

പാലക്കാട്: പാലക്കാട്ടെ ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാള്‍ക്ക് കഴുത്തിന് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കുത്തേറ്റത്. സംഭവത്തില്‍ ഇയാള്‍ക്കൊപ്പം താമസിക്കുന്ന നേമം സ്വദേശിയായ ഉത്തമനെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സിറ്റി ലോഡ്ജില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സിനിമാ ലൊക്കേഷന്‍ പ്രവര്‍ത്തകരായ ഉത്തമനും ഷിജാബും ഒരേ മുറിയിലായിരുന്നു താമസം.
പുലര്‍ച്ചെ നാല് മണിയോടെ ലോഡ്ജിലെത്തിയതിന് തൊട്ടുപിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഷിജാബ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker